Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വായനവാരത്തിന് വർണ്ണാഭമായ തുടക്കമായി.

20 Jun 2024 09:31 IST

UNNICHEKKU .M

Share News :

മുക്കം:തോട്ടുമുക്കം ഗവ. യു.പി സ്കൂളിൽ വായനാദിനം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വർണ്ണാഭമായി സംഘടിപ്പിച്ചു. പി.ടി എ പ്രസിഡൻ്റ് അബ്ദുൾ ജബ്ബാർ അധ്യക്ഷത വഹിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് ദിവ്യ ഷിബു വിദ്യാർത്ഥി പ്രതിനിധി ഹെലന ജിബിന് പുസ്തകം നൽകി വായനാവാരാചരണം ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഖൈറുന്നിസ , ഹണി, വിദ്യാർത്ഥി പ്രതിനിധി ഹന ഫാത്തിമ, ദിലീപ് എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക ഷറീന സ്വാഗതവും, വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ അജി നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളും അധ്യാപകരും ചേർന്നൊരിക്കിയ അക്ഷരമരം, വായനാ പുന്തോട്ടം തുടങ്ങിയവ വളരെ വേറിട്ട അനുഭവമായി. വിവിധ കലാപരിപാടികൾ ചടങ്ങിൻ്റെ മാറ്റുകൂട്ടി.

ചിത്രം: തോട്ട് മുക്കം ഗവ.യു.പി.സ്ക്കൂളിൽ വായന വാചാരണം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്യുന്നു.

Follow us on :

More in Related News