Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അതിഥി അധ്യാപക നിയമനം

12 Jun 2024 19:09 IST

- Jithu Vijay

Share News :

മലപ്പുറം : കാലിക്കറ്റ്  സർവകലാശാലാ നിയമപഠനവകുപ്പിൽ 2024 - 25 അധ്യയന വർഷത്തേക്ക് മണിക്കൂർ അടിസ്ഥനത്തിൽ മൂന്ന് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്. നിയമത്തിൽ ബിരുദാനന്തര ബിരുദവും കൂടാതെ നെറ്റ് / പി.എച്ച്.ഡി. യോഗ്യതയുമുള്ള ഉദ്യോഗാർഥികൾ അവരുടെ ബയോഡാറ്റ culaw@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ജൂൺ 18-ന് മുൻപായി അയക്കണം. നെറ്റ് / പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ അധ്യാപന പ്രവൃത്തി പരിചയമുള്ളവരെയും പരിഗണിക്കും. അഭിമുഖതീയതി ഇ-മെയിലിൽ പിന്നീട് അറിയിക്കും. 


-------------


കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ (ഐ.ഇ.ടി.) ഇക്കണോമിക്സ് ലക്ചററുടെ ഒരു താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂൺ 21-ന് വാക് - ഇൻ - ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക്  http://www.cuiet.info/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Follow us on :

Tags:

More in Related News