Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാര്‍ത്ഥികള്‍ക്ക് പേവിഷപ്രതിരോധ ബോധവല്‍ക്കരണ ക്ലാസ് നടത്തി

13 Jun 2024 22:44 IST

ENLIGHT REPORTER KODAKARA

Share News :



വിദ്യാര്‍ത്ഥികള്‍ക്ക് പേവിഷപ്രതിരോധ ബോധവല്‍ക്കരണ ക്ലാസ് നടത്തി


ആനന്ദപുരം: ആനന്ദപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി റാബീസ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍. ദീപ്തി  റാബീസ് വാക്‌സിനേഷന്റെ പ്രാധാന്യത്തെ പറ്റി ക്ലാസ് എടുത്തു.

തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വാക്‌സിനേഷന്‍ പ്രതിജ്ഞ എടുത്തു.

പുല്ലൂര്‍ സേക്രട്ട് ഹാര്‍ട്ട് മിഷന്‍ ആശുപത്രിയിലെ നഴ്‌സിങ്ങ് വിദ്യാര്‍ഥികളും ക്ലാസില്‍ പങ്കെടുത്തു.

പ്രധാന അധ്യാപകന്‍ ടി. അനില്‍കുമാര്‍, നഴ്‌സ് സ്റ്റാഫ് കെ.പി. ശാരിക ,ടെസി എം. മൈക്കിള്‍, ബി.ബിജു, റോസ് ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.


Follow us on :

More in Related News