Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കലോത്സവവും ഫിറ്റ്‌നസ് ഫ്യൂഷന്‍ ഉദ്ഘാടനവും

26 Oct 2024 19:33 IST

ENLIGHT REPORTER KODAKARA

Share News :

കലോത്സവവും ഫിറ്റ്‌നസ് ഫ്യൂഷന്‍ ഉദ്ഘാടനവും


കൊടകര: ആലത്തൂര്‍ എ. എല്‍. പി സ്‌കൂളില്‍ കലോത്സവവും ഫിറ്റ്‌നസ് ഫ്യൂഷനും സംഘടിപ്പിച്ചു. ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലന്‍ ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര പഞ്ചായത്തംഗം ടി.കെ. സതീശന്‍ അധ്യക്ഷത വഹിച്ചു.  ബ്ലോക്ക് പഞ്ചായത്തംഗം കവിത സുനില്‍

ഗ്രാമപഞ്ചായത്തംഗം എ.രാജീവ്, പ്രധാധ്യാപിക് പി. എം. ജിന്‍സ, പി.ടി.എ പ്രസിഡണ്ട് പി.എസ്.സുനില്‍, എം. പി. ടി. എ പ്രസിഡണ്ട് സുമി ബൈജു, സി.ജി. അനൂപ്, കെ.ആര്‍.ശശികുമാര്‍ , എം.എം.ഗോവിന്ദ്, സ്‌കൂള്‍ ലീഡര്‍ എ.എസ് ആദിദേവ് എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായി. കലോത്സവത്തില്‍ വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളും ഒരു ഇനത്തിലെങ്കിലും പങ്കെടുത്തു എന്നതാണ് ഏറ്റവും വലിയ സവിശേഷത. രണ്ടു വേദികളില്‍ ആയിട്ടാണ് മത്സരം നടന്നത്. കലോത്സവം കാണാനും ആസ്വദിക്കാനും പ്രോത്സാഹിപ്പിക്കാനും എല്ലാ രക്ഷിതാക്കളും വിദ്യാലയത്തില്‍ സന്നിഹിതരായിരുന്നു. വിദ്യാലയം മുന്നോട്ടുവയ്ക്കുന്ന ഈ വര്‍ഷത്തെ രണ്ടാമത്തെ പദ്ധതിയായ ഫിറ്റ്‌നസ് ഫ്യൂഷന്റെ ( ഇന്‍ഡോര്‍ ഫിറ്റ്‌നസ് സെന്റര്‍ +യോഗ ) ഉദ്ഘാടനവും ഇതേ വേദിയില്‍ നടന്നു.രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും യോഗ,മെഡിറ്റേഷന്‍ ക്ലാസുകളും ഫിറ്റ്‌നസ് സെന്ററും വിദ്യാലയത്തില്‍ ഒരുക്കിയിട്ടുണ്ട്. വിദ്യാലയ മാനേജ്‌മെന്റിന്റെയും പിടിഎയുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.


Follow us on :

More in Related News