Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇരട്ടപ്പുഴ ജിഎൽപി സ്കൂളിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനവും,വായനമാസാചരണോദ്ഘാടനവും നടന്നു

19 Jun 2024 19:25 IST

MUKUNDAN

Share News :

ചാവക്കാട്:ഇരട്ടപ്പുഴ ജിഎൽപി സ്കൂളിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനവും,വായനമാസാചരണോദ്ഘാടനവും നടന്നു.അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ഉദ്ഘാടനം കടപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് സാലിഹ ഷൗക്കത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശുഭ ജയന് നൽകി നിർവഹിച്ചു.സ്കൂൾ പിടിഎ പ്രസിഡന്റ് ദിലീപ് അമ്പലപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.പ്രധാനധ്യാപിക ബിനിത ടീച്ചർ സ്വാഗതം പറഞ്ഞു.വായനമാസാചരണോദ്ഘാടനം പ്രശസ്ത കവി മൊയ്‌നുദ്ധീൻ അഞ്ചങ്ങാടി നിർവഹിച്ചു.എംപിടിഎ പ്രസിഡന്റ് രേഷ്മ,ആൻസി ടീച്ചർ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News