Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശമ്പള ബില്ലിൽ കൗണ്ടർ സൈൻ വേണമെന്ന ഉത്തരവ് പിൻവലിക്കണം

15 Oct 2024 22:07 IST

MUKUNDAN

Share News :

ചാവക്കാട്:കേരളത്തിലെ എയ്ഡഡ് സ്കൂൾ,കോളേജ് ജീവനക്കാരുടെ ഒക്ടോബർ മുതലുള്ള ശമ്പള ബില്ലുകൾ കൗണ്ടർ സൈൻ ചെയ്ത് ട്രഷററിയിൽ സമർപ്പിക്കണമെന്ന ധനവകുപ്പിൻ്റെ പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷന്റെയും,കേരള പ്രൈമറി ഹെഡ്മാസ്റ്റഴ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി സബ് ജില്ലാ ആസ്ഥാനങ്ങളിൽ ബുധനാഴ്ച്ച രാവിലെ 10.30 മുതൽ ധർണ്ണ നടത്തുന്നു.ഇതിന്ടെ ഭാഗമായി ചാവക്കാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടക്കുന്ന ധർണ്ണ കേരള പ്രൈമറി ഹെഡ്മാസ്റ്റർസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി.ജെ.റോബിൻ ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ കേരള എയ്ഡ്ഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ എൻ.വി.മധു അധ്യക്ഷത വഹിക്കും.ധർണ്ണയിൽ ചാവക്കാട് ഉപജില്ലയിലെ പ്രധാന അദ്ധ്യാപകരും,അനദ്ധ്യാപക ജീവനക്കാരും,അസോസിയേഷൻ ജില്ല,സംസ്ഥാന നേതാക്കളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Follow us on :

More in Related News