Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണാശ്ശേരി ഗവ യു.പി സ്ക്കൂളിൽ പുതിയോലെ തക്കാരം സംഘടിപ്പിച്ചു.

02 Jun 2024 20:02 IST

UNNICHEKKU .M

Share News :



മുക്കം: മണാശേരി ഗവ.യു.പി.സ്കൂളിൽ വിവിധ ക്ലാസ്സുകളിലായി പുതുതായി ചേർന്ന 175 കുട്ടികൾക്കുംഅവരുടെരക്ഷിതാക്കൾക്കുമായി മുന്നോടിയായി ലഘുഭക്ഷണത്തോടെ 'പുതിയോലെ തക്കാരം 'നടത്തി.

സ്കൂൾ കോമ്പൗണ്ടിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ മൂന്നാം തീയതി നടക്കേണ്ട പ്രവേശനോത്സവം വിപുലമായ രീതിയിൽ നടത്താൻ സാധിക്കാത്തതു കൊണ്ടാണ് വേറിട്ട രീതിയിൽ പരിപാടി സംഘടിപ്പിച്ചത്. മൂന്നാം തീയതി മധുരപലഹാരവും പായസവും ഉൾപ്പെടുത്തി പ്രവേശനോത്സവ പരിപാടികൾ ലളിതമായി നടക്കുo .ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു പരിപാടിയായി

മുക്കം നഗരസഭാ ചെയർമാൻ പി.ടി ബാബു അധ്യക്ഷത വഹിച്ചു. തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ എ ലിൻ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.യൂണിഫോമും പുസ്തകവും അടങ്ങിയ കിറ്റ് വിതരണോദ്ഘാടനം എം.എൽ എ നിർവ്വഹിച്ചു.

കുന്ദമംഗലം ബി.പി.സി മനോജ് മാസ്റ്റർ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് നയിച്ചു.കെ.ആർമുക്കംനവാഗതർക്കായി മാജിക് ഷോ അവതരിപ്പിച്ചു.മുക്കം എ.ഇ.ഒ ദീപ്തി ടി, ഡി.പി.ഒ. പി.എൻ അജയൻ, പി.ടി.എ പ്രസിഡണ്ട് രാജഗോപാലൻ. സി, പ്രധാനാധ്യാപിക കെ.പി.ബബി ഷ ,എസ്.ആർ.ജി.കൺവീനർ ആരതി പുഷ്പാംഗദൻ, സ്റ്റാഫ് സെക്രട്ടറി ഷൺമുഖൻ കെ.ആർ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News