Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാന്ദ്രദിനം : വിണ്ണിലേക്ക് റോക്കറ്റ് വീക്ഷേപണം നടത്തി നീലേശ്വരം ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥികൾ '

22 Jul 2024 22:35 IST

UNNICHEKKU .M

Share News :



 മുക്കം:ജൂലായ് 21 ചാന്ദ്രദിനത്തിന്റെ ഭാഗമായി നീലേശ്വരം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സ്വന്തമായി നിർമിച്ച റോക്കറ്റ് സ്കൂൾ ഗ്രൗണ്ടിൽ നിന്നും വിക്ഷേപിച്ചു. റോക്കറ്റ് ലോഞ്ചിംഗ് സ്വിച്ച് ഓൺ കർമ്മം സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷ കെ വി നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് യാസിർ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഹസീല എം കെ എന്നിവർ പരിപാടിയിൽ സന്നിഹിതരായി. സ്കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ആസ്ട്രോവിൻ എന്ന പേരിൽ അപൂർവ്വ കാഴ്ച ഒരുക്കിയത്. ദ്രവീകരണ ഇന്ധനം ആണ് വിക്ഷേപണത്തിനായി ഉപയോഗിച്ചുതെന്ന് ക്ലബ്ബ് കൺവീനർ അജില ടീച്ചർ അറിയിച്ചു. സ്കൂളിലെ 1500 ഓളം വിദ്യാർത്ഥികൾ കൗണ്ട് ഡൗൺ ഒരുമിച്ച് ഏറ്റു പറഞ്ഞപ്പോൾ കണ്ണിന് വിസ്മയമൊരുക്കി റോക്കറ്റ് ആകാശത്തേക്ക് കുതിച്ചുയരുകയായിരുന്നു. ചന്ദ്രയാൻ വിജയത്തിലൂടെ രാജ്യം ലോക നെറുകയിൽ എത്തിയപ്പോൾ അതിനു സമാനമായി തങ്ങളുടെ സ്കൂൾ വളപ്പിൽ നിന്നും റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചതിന്റെ ആഹ്ലാദത്തിലാണ് വിദ്യാർത്ഥികളും അധ്യാപകരും.ചാന്ദ്രദിനത്തിന്റെ ഭാഗമായി ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കുട്ടികൾ ബഹിരാകാശ യാത്രയും നടത്തിയിരുന്നു.  സയൻസ് ക്ലബ് കൺവീനറായ അജില, ഷിബി, റഷീദ, ഷൈജ, ഷാജി, ധനൂപ്, ഷാഹുൽഹമീദ് എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News