Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Oct 2024 20:19 IST
Share News :
ചാലക്കുടി:
ചാലക്കുടി ബ്ലോക്ക് പഞ്ചായത്തും പട്ടികജാതി വികസന വകുപ്പുമായി ചേർന്ന് സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം 2024-2025 ന്റെ ഭാഗമായി വ്യവസായ വകുപ്പുമായി ചേർന്ന് സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചിരുന്നു . യോഗം വൈസ് പ്രസിഡന്റ് ലീന ഡേവിസിന്റെ അധ്യക്ഷതയിൽ രാവിലെ 10.30 ക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ആരംഭിച്ചു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണഠരു മഠത്തിൽ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന രവീന്ദ്രൻ സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ജേക്കബ് ആശംസകൾ അറിയിച്ചു. വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട സംരംഭക പദ്ധതികൾ ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിലെ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസറായ . മിനി. ഇ വിശദീകരിച്ചു. യോഗത്തിൽ വിജി രാജു, പട്ടികജാതി വികസന ഓഫീസർ നന്ദി അറിയിച്ചു
Follow us on :
Tags:
More in Related News
Please select your location.