Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jun 2024 06:45 IST
Share News :
കല്ലൂപ്പാറ: പുതുശ്ശേരി ഗവ:എൽ പി സ്കൂൾ അധ്യാപക രക്ഷാകർതൃസംഘടനയുടെ ആഭിമുഖ്യത്തിൽ രക്ഷകർത്താക്കൾക്കായി പഠന ക്ലാസ്സ് സംഘടിപ്പിച്ചു. തിരുവല്ല കുറ്റപ്പുഴ ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കമ്മ്യൂണിറ്റി മെഡിസിൻ അർബൻ ട്രൈനിംഗ് സെന്ററിന്റെ സഹകരണത്തോടെ പേരന്റ്ൽ കെയർ,മാനസീകാരോഗ്യം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു പഠന ക്ലാസ്സ്.
പ്രഫ:ഡോ:സരിത സൂസൻ വർഗീസ് (കമ്യൂണിറ്റി മെഡിസിൻ വിഭാഗം,ബിലിവേഴ്സ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, തിരുവല്ല)കുമാരി:ആൻ ജോർജ് (സ്റ്റുഡന്റ്സ് കൗൺസിലർ,ബിലിവേഴ്സ് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ) അവിരാ ചാക്കോ, സിസ്റ്റർ സോളി ജോസഫ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ഹെഡ്മിസ്ട്രസ്സ് സൂസൻ ബിന്നീസ് ഉദ്ഘാടനം ചെയ്തു.
കുട്ടികളിലെ അനീമിയ(വിളർച്ച)യെപ്പറ്റി ഡോ: സേതുലക്ഷ്മി അധ്യാപകർക്കായി ക്ലാസെടുത്തു.
Follow us on :
Tags:
More in Related News
Please select your location.