Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലക്കുടി കാര്‍മല്‍ കിന്റര്‍ഗാര്‍ട്ടന്‍ കോംപ്ലക്‌സ് ഉദ്ഘാടനം-വിസ്മയക്കൂടുകളൊരുക്കി ഫാന്റസി ഹാള്‍

23 Sep 2024 17:38 IST

WILSON MECHERY

Share News :



ചാലക്കുടി കാര്‍മല്‍ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ സുവര്‍ണ്ണജൂബിലി സ്മാരകമായി നിര്‍മ്മിച്ച അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കാര്‍മ്മല്‍ കിന്റര്‍ഗാര്‍ട്ടന്‍ കോംപ്ലക്‌സിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി അഡ്വ.കെ. രാജന്‍ അവര്‍കള്‍ നിര്‍വ്വഹിച്ചു.

പ്രസ്തുത കോംപ്ലക്‌സിന്റെ ആശീര്‍വാദ കര്‍മ്മം തൃശ്ശൂര്‍ ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ. ജോസ് നന്തിക്കര സി.എം.ഐ. നടത്തി.

സ്‌കൂള്‍ മാനേജര്‍ ഫാ. അനൂപ് പുതുശ്ശേരി അധ്യക്ഷതവഹിച്ച ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ജോസ് താണിക്കല്‍ സി.എം.ഐ. സ്വാഗതം ആശംസിച്ചു. ചാലക്കുടി എം.എല്‍.എ. സനീഷ്‌കുമാര്‍ ജോസഫ് സന്ദേശം നല്‍കി. ദേവമാതാ പ്രൊവിന്‍സ് എഡ്യുക്കേഷണല്‍ കൗണ്‍സിലര്‍ ഫാ. സന്തോഷ് മുണ്ടന്‍മാണി സി.എം.ഐ. അനുഗ്രഹ പ്രഭാഷണം നടത്തി. ചാലക്കുടി മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ എബി ജോര്‍ജ്ജ് ആശംസകളര്‍പ്പിച്ചു. 

കാലാനുസൃതമായി കുരുന്നുകളുടെ സര്‍വ്വതോന്മുഖമായ വികസനത്തെ മുന്‍നിര്‍ത്തിയുള്ള ദീര്‍ഘവീക്ഷണത്തിന്റെ സാക്ഷാത്ക്കാരമാണ് ഈ കോംപ്ലക്‌സ്. പുതിയ വിദ്യാഭ്യാസ രീതി പ്രകാരം കുട്ടികള്‍ കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും പഠിക്കേണ്ട സാഹചര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. മറ്റെങ്ങും കാണാത്ത സവിശേഷതകളിലൊന്നാണ് കുരുന്നുമനസ്സിലേക്ക് അത്ഭുതത്തിന്റെ നിറച്ചാര്‍ത്ത് പകരുന്ന ഫാന്റസി ഹാള്‍. കുട്ടികള്‍ക്ക് കൗതുകം പകരുന്ന വിജ്ഞാനപ്രദമായ കൊച്ചു കാട് ഇവിടെ ഒരുക്കിയിട്ടുണ്ട്. സിംഹവും കരടിയും മയിലും ആനയും പലതരത്തിലുള്ള പക്ഷികളും ചേര്‍ന്ന് വനാന്തരീക്ഷമൊരുക്കുന്ന ഹാളില്‍ അവയെ കണ്ടും അടുത്തറിഞ്ഞും, കഥകളോടും പുസ്തകങ്ങളോടുമൊപ്പം കൂട്ടുകൂടി അത്യാധുനിക മോണ്ടിസറി രീതിയിലുള്ള പഠനസൗകര്യമൊരുക്കിയിരിക്കുന്നു. ഇവിടത്തെ മറ്റൊരു പ്രത്യേകത സെന്‍സറിന്റെ സാഹയത്തോടെ ശബ്ദിക്കുന്ന മൃഗങ്ങള്‍ കുട്ടികള്‍ക്കേറെ കൗതുകം പകരുന്ന ഒന്നാണ്. വായനാശീലം വളര്‍ത്തുന്നതിനും കഥപറയുന്ന കഴിവു വളര്‍ത്തുന്നതിനും സ്റ്റോറി ടെല്ലിംസ് സ്‌പേസ് ഈ ഫാന്റസി ഹാളിന്റെ പ്രത്യേകതയാണ് 

കാര്‍മല്‍ അക്കാദമി പ്രിന്‍സിപ്പാള്‍ ഫാ. യേശുദാസ് ചുങ്കത്ത് സി.എം.ഐ., വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു ശശികുമാര്‍, പി.ടി.ഡബ്ല്യു.എ. പ്രസിഡന്റ് അഡ്വ.കെ.എസ്. സുഗതന്‍, കെ.ജി. പി.ടി.എ. സിനോജ് ആന്റണി, കെ.ജി. കോര്‍ഡിനേറ്റര്‍ പ്രീതി തോമസ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

Follow us on :

More in Related News