Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പേരാമ്പ്ര ഡ്രീംസിറ്റി ലയണ്‍സ് ക്ലബ് വിദ്യാര്‍ഥികള്‍ക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

25 Feb 2026 18:40 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കൊടകര: സൈറ്റ് ഫോര്‍ കിഡ്‌സ് പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര ഡ്രീംസിറ്റി ലയണ്‍സ് ക്ലബ്  ആളൂര്‍ എസ്എന്‍വിയുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ല കോ ഓഡിനേറ്റര്‍ ബിജു പൊറത്തൂര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജോയ്‌സണ്‍ കീരിയത്ത് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഇ.കെ..മാധവന്‍,ജില്ലാ കോഡിനേറ്റര്‍ ജെയിന്‍ ചിറ്റിലപ്പിള്ളി,റീജണല്‍ ചെയര്‍മാന്‍ സെബി വട്ടോലി, സോണ്‍ ചെയര്‍മാന്‍ പി ഡി ജോണ്‍സ്,

പി.ടി.എ പ്രസിഡണ്ട് പി.എസ്. ദിലീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. .സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ റോണി കെ..മാവേലി സ്വാഗതവും ക്ലബ് സെക്രട്ടറി ലയണ്‍ ജോണി മഞ്ഞാങ്ങ നന്ദിയും പറഞ്ഞു. ക്ലബ് വൈസ് പ്രസിഡന്റ് ് ലയണ്‍ ജിജോ ഉറുവത്ത് ,ക്ലബ് ട്രഷറര്‍ ഷിബു ജോണ്‍,മീഡിയ കോഡിനേറ്റര്‍ കെ.ഒ. വര്‍ഗീസ്,ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ പി. എ.വര്‍ഗീസ്, ജോസ് വടക്കേത്തല എന്നിവര്‍ നേതൃത്വം നല്‍കി.


Follow us on :

More in Related News