Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലക്കുടി നഗരസഭ കൗൺസിൽ

30 Sep 2024 20:03 IST

- WILSON MECHERY

Share News :


ചാലക്കുടി:

ചാലക്കുടി നഗരസഭ കൗൺസിൽ. യോഗം ചേർന്നു. ചെയർമാൻ എബി ജോർജ് അധ്യക്ഷത വഹിച്ചു.

തീരുമാനങ്ങൾ..

നഗരസഭ വിട്ട് നൽകിയ സ്ഥലത്ത് നിർമ്മാണം പൂർത്തിയായി വരുന്ന ആയുഷ് ആശുപത്രിയുടെ മുൻവശത്ത് തെക്ക് ഭാഗത്തായി കിടക്കുന്ന 7 സെൻ്റ് ഭൂമി ഉടമകളിൽ നിന്നും പൊന്നും വിലക്കെടുക്കാൻ കൗൺസിൽ തീരുമാനിച്ചു.

റോഡിനും ആയുഷ് ആശുപത്രിക്കും ഇടയിലുള്ള ഈ സ്ഥലം കൂടി ഏറ്റെടുക്കുന്നതിലൂടെ,ആശുപത്രിയിലേക്കുള്ള ഗതാഗത സൗകര്യം സുഗമമാക്കുന്നതിന് വേണ്ടിയാണ് ഈ ഭൂമി നഗരസഭ ഏറ്റെടുക്കുന്നത്.

ഈ സ്ഥലം സംബന്ധിച്ച് ഉടമകൾ നൽകിയ കേസ് ഒത്ത് തീർപ്പാക്കാനും, ഭൂമി ജില്ലാ കളക്ടർ നിശ്ചയിക്കുന്ന വിലക്ക് വിട്ട് തരാൻ ഉടമകൾ സന്നദ്ധരായിട്ടുള്ളസാഹചര്യത്തിൽ

നടപടികൾ വേഗത്തിലാക്കി ഭൂമി ഏറ്റെടുക്കാനാണ് കൗൺസിൽ തീരുമാനം.

പടിഞ്ഞാറെ ചാലക്കുടി IRMLP സ്കൂൾ ചാലക്കുടി നഗരസഭ ഏറ്റെടുത്ത് നടത്തുന്നത് സംബന്ധിച്ച വിഷയത്തിൽ,

കൗൺസിലിൻ്റെ ഇപ്പോഴത്തെ തീരുമാനം അറിയിക്കണമെന്ന സർക്കാരിൻ്റെ നിർദ്ദേശത്തിൽ,

സ്കൂൾ ഏറ്റെടുത്ത് നടത്തുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടാൻ കൗൺസിൽ തീരുമാനിച്ചു.

വർഷങ്ങളായി നടക്കുന്ന നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിക്കണമെന്നും സ്കൂളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് കൗൺസിലർ സുധ ഭാസ്കരൻ ആവശ്യപ്പെട്ടു.

നഗരസഭ രാജീവ് ഗാന്ധി ടൗൺ ഹാളിൻ്റെ ദൈന്യംദിന ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി പ്രതിമാസം 

1.77 ലക്ഷം രൂപയുടെ S & S മൾട്ടി കമേഷ്സ്യൽ എന്ന സ്ഥാപനത്തിൻ്റെ ടെണ്ടർ കൗൺസിൽ അംഗീകരിച്ചു.

ടൗൺ ഹാളിൻ്റെ AC അറ്റകുറ്റപണി വാർഷിക അറ്റകുറ്റപണിയുടെ 2.21 ലക്ഷം രൂപയുടെ ടെണ്ടറും കൗൺസിൽ അംഗീകരിച്ചു.

ടൗൺ ഹാളിൻ്റെ പ്രധാന ഹാൾ മാത്രമായി അനുവദിക്കണമെന്ന സി.എസ് സുരേഷിൻ്റെ ആവശ്യത്തിൽ, ഇക്കാര്യം സംബന്ധിച്ച് വിശദമായി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് പിന്നീട് കൗൺസിൽ വക്കാമെന്നും ചെയർമാൻ അറിയിച്ചു.

വി.ആർ പുരം SC കോളനി നവീകരണ പ്രവർത്തനങ്ങൾക്കായ് MP ബെന്നി ബെഹനാൻ്റെ പ്രാദേശിക വികസന ഫണ്ട് 45 ലക്ഷം രൂപ ഉപയോഗിച്ചുള്ള പ്രവർത്തിക്ക് മരിയ കൺസ്ട്രക്ഷൻ കമ്പനിയുടെ ടെണ്ടറിന് കൗൺസിൽ അംഗീകാരം നൽകി.

ചാലക്കുടി ഗവ:ഹയർ സെക്കൻ്ററി സ്കൂളിലെ അപകടാവസ്ഥയിലായിരുന്ന പഴയ ബ്ലോക്കുകൾ പൊളിച്ചു മാറ്റുന്നതിനുള്ള ടെണ്ടർ കൗൺസിൽ അംഗീകരിച്ചു.

നഗരസഭ ബസ് സ്റ്റാൻ്റിലെ പാർക്കിംഗ് ഫീസ് പിരിക്കുന്നതിനുള്ള

കേരള മോട്ടോർ ട്രാൻസ്പോർട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ

 2.49 ലക്ഷം രൂപയുടെ ലേലം കൗൺസിൽ അംഗീകരിച്ചു.

. വി ആർ. പുരം കമ്മ്യൂണിറ്റി ഹാളിലെ സീലിംഗ് വർക്കുകൾ , ഈ വർഷത്തെ 15 ലക്ഷം രൂപയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കുവാൻ കൗൺസിൽ തീരുമാനിച്ചു .

7-ാം വാർഡിലെ അംഗനവാടി കെട്ടിടത്തിലെ ഇലക്ട്രിക് വർക്കുകൾക്ക് കരാറുക്കാരന് നൽകാനുള്ള 2.30 ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചു.

MLA സനീഷ് കുമാർ ജോസഫിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 16 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കാരക്കുളത്തു നാട് റോഡിൽ, സ്ഥിതി ചെയ്യുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്നതിന് 2.23 ലക്ഷം രൂപയും, വാട്ടർ അതോറിറ്റിയുടെ ചേമ്പർ ഉയർത്തുന്നതിന്ന് 60,000/- രൂപയും അനുവദിക്കുന്നതിന് കൗൺസിൽ ഭരണാനുമതി നൽകി.

15-ാം വാർഡിലെ ആറാട്ട് കടവ് സാന്ത്വനം റോഡ് ടൈൽ വിരിക്കുന്ന 6 ലക്ഷം രൂപയുടെ പ്രവർത്തിയിൽ 1.5 ലക്ഷം രൂപ കൂടി ഉൾപ്പെടുത്തി ഈ വർക്ക് പൂത്തിയാക്കാനും തീരുമാനിച്ചു.

ഇൻഡോർ സ്റ്റേഡിയത്തിലെ വാട്ടർ കുടിശ്ശിക ഇനത്തിൽ 1.81 ലക്ഷം രൂപ വാട്ടർ അതോറിറ്റിയിൽ അടക്കാനും,

ഇവിടെ ഒരു കുഴൽ കിണർ കുഴിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും കൗൺസിൽ തീരുമാനിച്ചു.

പോട്ട പാപാളി ജംഗ്ഷനിലെ സർവ്വീസ് റോഡിൻ്റെ നിർമ്മാണവും,

സൗത്ത് ജംഗ്ഷനിലെ വെള്ള കെട്ട് പരിഹരിക്കുന്നതിനുള്ള നടപടിയും അടിയന്തിരമായ് പൂർത്തിയാക്കണമെന്ന് പ്രമേയം വഴി NHI യോട് ആവശ്യപ്പെടാൻ തീരുമാനിച്ചു.

.

Follow us on :

More in Related News