Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി

09 Jan 2025 18:43 IST

WILSON MECHERY

Share News :

ചാലക്കുടി: സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥികൾ നിർമ്മിച്ച് നൽകിയ എഐ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) ലാബ് നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ജോസ്‌ലിൻ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനം പ്രശസ്ത സാമൂഹ്യ പ്രവർത്തക ദയാ ഭായ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം സാജു കൊടിയൻ മുഖ്യാതിഥിയായിരുന്നു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ബിജു എസ്. ചിറയത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു. ശതാബ്ദി ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ സ്റ്റാറി പോൾ, എസ്.എച്ച്. കോൺവെൻ്റ് സുപ്പീരിയർ സിസ്റ്റർ റോസ്‌മി, പിടിഎ പ്രസിഡൻ്റ് ലിജോ കുറ്റിക്കാടൻ, അധ്യാപക പ്രതിനിധി സൗമ്യ വിൻസെൻ്റ്, ശതാബ്ദി ജൂബിലി കമ്മിറ്റി അംഗങ്ങളായ സിന്ധു ബാബു, ആലീസ് ജോൺ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പൂർവ്വ വിദ്യാർത്ഥികൾ ഒരുക്കിയ, യു ആൻഡ് മി വോയ്സ് ബാൻഡ് അവതരിപ്പിച്ച കരോക്കെ ഗാനമേളയും ഉണ്ടായിരുന്നു.

Follow us on :