Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊഴിൽ നൈപുണ്യ പദ്ധതി : പുതിയ ആശയവുമായി ഫിൻസ്കോം ലേണിംഗ് സൊലൂഷൻ

09 May 2025 11:43 IST

NewsDelivery

Share News :

കോഴിക്കോട് :തൊഴിൽ സ്ഥാപനങ്ങൾക്ക് ഉചിതമായ ഉദ്യോഗാർഥികളെ പരിശീലിപ്പിക്കുന്ന കൊമേർസ് - സ്കിൽ ഡെവലപ്മെന്റ് സ്ഥാപനം  

ഫിൻസ്കോം സൊലൂഷൻ പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കുന്നു.

സ്ഥാപനത്തിൻ്റെ ലോഗോ ലോഞ്ചും ഉദ്ഘാടനവും ഞായറാഴ്ച ( 11 -05- 2025 ) രാവിലെ 11 ന് എം കെ രാഘവൻ എം പി നിർവ്വഹിക്കും.

കൊമേഴ്സ് അധ്യാപന രംഗത്ത് ഓഫ് ലൈൻ , ഓൺ ലൈൻ കോഴ്സുകൾ നടത്തി 15 വർഷത്തെ പരിചയ സമ്പന്നരായ കോഴിക്കോട് സ്വദേശികളായ ലിൻ്റോ നാരായണനും വി വി നിധിനും അധ്യാപന രംഗത്ത് നിന്ന് സ്വർണ വ്യാപാര മേഖലയിൽ സജീവമായ മെറാൾഡ ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ ജലീൽ ഇടത്തിലും കൈകോർത്ത സംയുക്ത സംരംഭമാണിത്.

തൊഴിൽ നൈപുണ്യ കോഴ്സിലൂടെ തൊഴിൽ സാധ്യത ഉറപ്പ് വരുത്തുകയും തൊഴിൽ സ്ഥാപനങ്ങൾക്ക് അനുയോജ്യവുമായ ഉദ്യോഗാർഥികളെ പ്രത്യേക പരിശീലനം നൽകിയുമാണ് പഠന രീതിയെന്ന് സ്ഥാപനത്തിന്റെ ചെയർമാൻ അബ്ദുൽ ജലീൽ ഇടത്തിൽ പറഞ്ഞു. 

ബികോം, ബി ബി എ കോഴ്സ് പൂർത്തിയാക്കിയ വർക്കും പഠിക്കുന്നവർക്കും ഫിൻസ്കോം കോഴ്സിന്റെ ഭാഗമാകാം.

ചാർട്ടെഡ് അക്കൗണ്ട്ൻ്റ് നേതൃത്വം നൽകുന്ന പ്രൊഫഷണൽ അക്കൗണ്ടിംഗ് കോഴ്സ് , ജി എസ് ടി , ഇൻകം ടാക്സ് , അഡ്വാൻസ് എക്സൽ എന്നിവ ഓൺ ലൈനായും ഓഫ് ലൈനായും ലഭ്യമാക്കും. 3 മുതൽ 5 മാസം വരെ കാലാവധിയുള്ള ഫിൻസ്കോം അക്കാദമിക് സംഘം തയ്യാറാക്കിയ പ്രത്യേക സിലബസ് അടിസ്ഥാനപ്പെടുത്തിയ കോഴ്സുകളാണ് ലഭ്യമാക്കുന്നതെന്ന് സി ഇ ഒ ലിൻ്റോ നാരായണൻ പറഞ്ഞു.

 സ്റ്റോക്ക് ട്രേഡിംഗ് ഉൾപ്പെടെയുള്ളവയെ കുറിച്ച് സാമ്പത്തിക സാക്ഷരത നേടാനും ഫിൻസ് കോം വഴിയൊരുക്കുമെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ വി വി നിധിനും പറഞ്ഞു.

അക്കാദമിക്കിലും സ്കില്ലിലും കഴിവുള്ള സാമ്പത്തിക പിന്നോക്കമുള്ള വിദ്യാർഥികൾക്ക് പ്രത്യേക സ്കോളർഷിപ്പ് സി എസ് ആർ ൻ്റെ ഭാഗമായി നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.

അരയിടത്ത് പാലം നോബിൾ ബിൽഡിംഗ് 4ാമത്തെ ഫ്ലോറിലാണ് സ്ഥാപനം.

വാർത്ത സമ്മേളനത്തിൽ ചെയർമാൻ അബ്ദുൽ ജലീൽ ഇടത്തിൽ,സി ഇ ഒ ലിൻ്റോ നാരായണൻ,

ചീഫ് ഓപ്പറേറ്റിങ് ഓഫീസർ വി വി നിധിൻ, ചീഫ് ട്രെയിനർ നിർമ്മൽ ദാസ് , അക്കാദമിക് ഹെഡ് സി എ അജിൻ വി തോമസ് എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News