Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മികച്ച അധ്യാപകനുള്ള അവാര്‍ഡ് ലഭിച്ച വര്‍ഗീസ് കണ്ണമ്പിള്ളിയെ ആദരിച്ചു

21 Oct 2024 09:40 IST

ENLIGHT REPORTER KODAKARA

Share News :

മികച്ച അധ്യാപകനുള്ള അവാര്‍ഡ് ലഭിച്ച വര്‍ഗീസ് കണ്ണമ്പിള്ളിയെ ആദരിച്ചു


കൊടകര: സെന്റ്. ജോസഫ് ഫൊറോനാ ദേവാലയത്തിലെ കത്തോലിക്ക കോണ്‍ഗ്രസ്സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മികച്ച അദ്ധ്യാപകനുള്ള സംസ്ഥാനപിടിഎ അവാര്‍ഡ് ലഭിച്ച കൊടകര ഇടവകാംഗവും കത്തോലിക്ക കോണ്‍ഗ്രസ്സ് യൂണിറ്റ് അംഗവുമായ വര്‍ഗ്ഗീസ് കണ്ണമ്പിള്ളിയെ ആദരിച്ചു. പാരീഷ് ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ 

കൊടകര ഫൊറോനാ വികാരി ഫാ.. ജെയ്‌സണ്‍ കരിപ്പായി ഉപഹാരം നല്‍കി ആദരിച്ചു.

കത്തോലിക്ക കോണ്‍ഗ്രസ്സ് യൂണിറ്റ് വൈസ് പ്രസിഡന്റ് ബാബു കൊട്ടേക്കാട്ടുകാരന്റെ അധ്യക്ഷത വഹിച്ചു.  പള്ളി കൈക്കാരന്മാരായ വര്‍ഗ്ഗീസ് തൊമ്മാന, വര്‍ഗ്ഗീസ് കോമ്പാറ, പള്ളി പിആര്‍ഒ ജോയ്‌സ് തെക്കുംതല, യൂണിറ്റ് സെക്രട്ടറി ജോയ് ചെമ്പകശ്ശേരി, ഫ്രാന്‍സിസ് മംഗലന്‍, ജോളി തരൂക്കര, ലില്ലി കണ്ണംകുന്നി എന്നിവര്‍ പ്രസംഗിച്ചു.


Follow us on :

More in Related News