Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാങ്കേതിക വൈദഗ്‌ധ്യ മികവിൽ ദയാപുരം സ്കൂൾ ഡിജിറ്റൽ മികവിൽ' .

08 Nov 2024 22:00 IST

UNNICHEKKU .M

Share News :

മുക്കം: ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍ ഡിജിറ്റല്‍ ഫെസ്റ്റിന്‍റെ ഏഴാമത് എഡിഷന്‍ ലോകാരോഗ്യ സംഘടനയുടെ കൊളാബറേറ്റിംഗ് സെന്‍റർ ഡയറക്ടർ ഡോ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുന്ന വിവരസാങ്കേതികവിദ്യയ്ക്കൊപ്പം ഓടിയെത്താന്‍ ഉപഭോക്താവ് എന്ന നിലയില്‍പ്പോലും പ്രയാസമാകുന്ന ഇക്കാലത്ത് അവയുടെ നിർമാതാക്കളായി വിദ്യാർത്ഥികളെ വളർത്തുകയെന്നത് വിപ്ലവകരമായ കാഴ്ചപ്പാടാണെന്ന് ഡോ. സുരേഷ് കുമാർ പറഞ്ഞു. ടെക്നോളജിയിലേക്കു പിറന്നുവീഴുന്ന പുതിയ തലമുറയ്ക്ക് ഈ രംഗം താരതമ്യേന സ്വാഭാവികമായി മാറിയിട്ടുണ്ടെന്നും ചെറിയ ക്ലാസ്സുകള്‍ മുതലുള്ള ഡിജിറ്റല്‍ പഠനത്തിനും പ്രൊജക്ടുകളുടെ പ്രദർശനത്തിനും സർവവിധ സംവിധാനങ്ങളുമായിസ്കൂള്‍പിന്തുണയ്ക്കുന്നത് മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മനുഷ്യന്‍റെ വൈകാരികവും ധാർമികവും വൈജ്ഞാനികവുമായ മൂല്യങ്ങള്‍കൂടി പരിഗണിച്ചുകൊണ്ടാവണം ശാസ്ത്രസാങ്കേതികവിദ്യ പ്രയോഗിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യേണ്ടതെന്ന് ദയാപുരം പാട്രണ്‍ സി.ടി അബ്ദുറഹിം വിദ്യാർത്ഥികളെ ഓർമിപ്പിച്ചു.  


സ്കൂളിലെ എല്‍.കെ.ജി മുതല്‍ പ്ലസ് ടു വരെ ക്ലാസ്സുകളിലെ 350 ഫെസ്റ്റില്‍ പങ്കെടുത്തത്. പ്രസന്‍റേഷന്‍, ഗെയിം/വിഷ്വല്‍ കോഡിംഗ്, എഐ/ഐഒടി/റോബോട്ടിക്സ്, അനിമേഷന്‍/ ഡോക്യുമെന്‍ററി/ ഫിലിം, വെബ്സൈറ്റ്/മൊബൈല്‍ ആപ്പ് എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായി 182 പ്രൊജക്ടുകള്‍ അവതരിപ്പിച്ചു.ഉദ്ഘാടനസമ്മേളനത്തില്‍ ദയാപുരം ട്രസ്റ്റ് ചെയർമാന്‍ കെ. കുഞ്ഞലവി അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ പി. ജ്യോതി ആമുഖപ്രഭാഷണം നടത്തി. ട്രസ്റ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സി.ടി ആദിൽ വിധികർത്താക്കള്‍ക്കള്‍ക്ക് ഉപഹാരം നല്കി ആദരിച്ചു. സ്കൂൾ പാർലമെന്‍റ് സ്പീക്കർ ഫാത്വിമ നുഹ സ്വാഗതവും ഐടി മിനിസ്റ്റർ ആതിഫ് അമാന്‍ നന്ദിയും പറഞ്ഞു. കമ്പ്യൂട്ടർ സയന്‍സ് വിഭാഗം അധ്യാപകരായ പി. പ്രജുന്‍, പി.എം ശാലിനി, വി ഫിദ, ഷല്‍ന ലതീഫ്, റിന്‍ഷിത സിറിന്‍ തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News