Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചായ്പൻകുഴി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം

20 Jul 2024 16:23 IST

WILSON MECHERY

Share News :


ചായ്പൻകുഴി

ഗവ. ഹയർ സെക്കൻ്ററി സ്കൂൾ വിജയോത്സവം കോടശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. ജെയിംസ് ഉദ്ഘാടനം ചെയ്തു. അതോടൊപ്പം ലാപ്ടോപ്പുകളുടെ ഉദ്ഘാടനവും നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. വാർഡ് അംഗം ജിനി ബെന്നി അധ്യക്ഷത വഹിച്ചു. കോടശ്ശേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോർജജ് കല്ലേലി , ചാലക്കുടി ബ്ലോക്ക് അംഗം സി.വി. ആൻ്റണി, ചാലക്കുടി എ.ഇ.ഒ: പി.ബി. നിഷ , ബി. പി.ഒ : സി.ജി മുരളീധരൻ എന്നിവർ എൻഡോവ്മെൻ്റ് വിതരണം ചെയ്തു. പി.ടി. എ പ്രസിഡൻ്റ് ബിനീഷ് ജോയ്, എസ്.എം.സി ചെയർമാൻ എ.പി. ബിജു , ഹെഡ്മിസ്ട്രസ് സി. ഷീജ ആൻ്റണി, പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ടി.എസ്. രഞ്ജിനി, അധ്യാപകരായ റീനി കുഞ്ചെറിയ, ജിൻസി ജോസ്, കെ. സിന്ധു വിദ്യാർഥിനി സ്റ്റെനിയ റിൻസൻ എന്നിവർ സംസാരിച്ചു.



Follow us on :

More in Related News