Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jul 2025 19:10 IST
Share News :
ചാവക്കാട്:ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂളിൽ കുസാറ്റും എസ്.എസ്.കെയും കൈകോർത്ത് സ്റ്റാർസ് പദ്ധതിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന ക്രിയേറ്റീവ് കോർണർ ചാവക്കാട് നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.പഠനത്തോടൊപ്പം വിവിധ തൊഴിൽ നൈപുണ്യത്തിലുള്ള പരിശീലനക്കളരിയാണ് അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായുള്ള ഈ പ്രവർത്തന പദ്ധതി.വാർഡ് കൗൺസിലർ കെ.പി.രഞ്ജിത് മുഖ്യസന്ദേശം നല്കി.കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം ചാവക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി.ബി.സിന്ധു നിർവ്വഹിച്ചു.ബിആർസി കോർഡിനേറ്റർ ബിജി ചാക്കോ പദ്ധതി വിശദീകരണം നടത്തി.പുതുമയാർന്ന പ്രവർത്തന പരീക്ഷണങ്ങളിലൂടെ കുട്ടികളും അധ്യാപകരും ചേർന്ന് വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.പരിസ്ഥിതി ക്ലബ്ബിന് വേണ്ടി വിദ്യാലയ വികസന സമിതി കൺവീനർ സി.എൻ.പ്രസാദ് നവാഗതരായ കുട്ടികൾക്ക് സ്റ്റീൽവാട്ടർ ബോട്ടിൽ വിതരണം ചെയ്തു.കൃഷി,ശാസ്ത്രം,ഗണിതം,ഭാഷ,ആർട്ട്സ്,സ്പോർട്ട്സ്,ഹെൽത്ത്,പ്രവൃത്തിപരിചയം,സൈക്കിൾ ക്ലബ്ബ് എന്നിവയുടെ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്.പിടിഎ വൈസ് പ്രസിഡന്റ് പി.എസ്.കർണൻ ആശംസകളർപ്പിച്ച് സംസാരിച്ചു.സ്കൂൾ പ്രധാനധ്യാപിക സി.ഡി.വിജി സ്വാഗതവും,സ്റ്റാഫ് പ്രതിനിധി ഒ.ജെ.ജാൻസി നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.