Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം ജില്ലാ സ്കൂൾ പ്രവേശനോത്സവം : പുനലൂർ കുമ്മിൾ ജി എച്ച് എസ് എസിൽ

25 May 2024 09:41 IST

R mohandas

Share News :

കൊല്ലം: 2024-25 അധ്യയന വർഷത്തെ ജില്ലാതല സ്കൂൾ പ്രവേശനോത്സവം പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ കുമ്മിൾ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും .സബ്ജില്ലകളിൽ എ ഇ ഒ മാരുടെ നേതൃത്വത്തിലായിരിക്കും പ്രവേശനോത്സവം സംഘടിപ്പിക്കുക.വിദ്യാഭ്യാസ ഓഫീസർമാരും ജനപ്രതിനിധികളും ജൂൺ ഒന്നിനു മുൻപായി വിദ്യാലയങ്ങൾ സന്ദർശിച്ചു ആവശ്യമായ നിർദ്ദേശങ്ങൾ പ്രഥമാധ്യാപകർക്ക് നൽകണമെന്നും നിർദേശിച്ചു. പ്രഥമാധ്യാപകർക്കും വിദ്യാഭ്യാസ ഓഫീസർമാർക്കും ആവശ്യമായ നിർദ്ദേശങ്ങൾ ഡി ഡി ഇ,ആർ ഡി ഡി തലത്തിൽ നൽകും.20 ഇനങ്ങൾ ഉൾകൊള്ളുന്ന ചെക്ക് ലിസ്റ്റ് വിദ്യാലയ പരിശോധനക്കായി രൂപികരിച്ചു.ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ.പി. കെ . ഗോപന്റെ അധ്യക്ഷതയിൽ സ്കൂൾ പ്രവേശനത്തോടനുബന്ധിച്ചു നടത്തിയ യോഗത്തിലാണ് തീരുമാനം.വിദ്യാഭ്യാസ ഓഫീസർമാർ ,ജില്ലാ പഞ്ചായത്ത്‌ മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News