Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുഖം മാറുന്ന ചാവക്കാട് ഗവ.ഹയര്‍സെക്കണ്ടറി സ്കൂൾ പുതിയ കെട്ടിട ഉദ്ഘാടനം ഒക്ടോബര്‍ 5-ന് മുഖ്യമന്ത്രി നിർവഹിക്കും

03 Oct 2024 19:55 IST

- MUKUNDAN

Share News :

ചാവക്കാട്:മുഖം മാറുന്ന ചാവക്കാട് ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ 1 കോടി രൂപയുടെ സ്ക്കൂള്‍ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ 5-ന് ഉദ്ഘാടനം ചെയ്യും.ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 3 കോടി രൂപയുടെ പുതിയ സ്ക്കൂള്‍ കെട്ടിടത്തിന്‍റെ നിര്‍മ്മാണമാണ് പൂര്‍ത്തീകരിക്കുന്നത്.കിഫ്ബി ഫണ്ട് ഉപയോഗിച്ച് 1 കോടി രൂപയുടെയും,വിദ്യാഭ്യാസ വകുപ്പിന്‍റെ പദ്ധതി വിഹിതം ഉപയോഗിച്ച് 1 കോടി രൂപയുടെയും,കെട്ടിടം കഴിഞ്ഞ വര്‍ഷങ്ങളില്‍ പൂര്‍ത്തീകരിച്ചിരുന്നു. 2021-22 വര്‍ഷത്തെ പ്ലാന്‍ഫണ്ടില്‍ ഉള്‍പ്പെടുത്തി 1 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കെട്ടിടമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച്ച ഉദ്ഘാടനം ചെയ്യുന്നത്.സംസ്ഥാന തലത്തില്‍ 30 സ്ക്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വ്വഹിക്കുന്നത്.വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും.ചാവക്കാട് ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ നടക്കുന്ന ചടങ്ങില്‍ ഗുരുവായൂര്‍ എംഎല്‍എ എന്‍.കെ.അക്ബര്‍ ശിലാഫലകം അനാശ്ചാദനം ചെയ്യും.


Follow us on :

More in Related News