Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രൈമറി സ്കൂളുകളെ ഭിന്നശേഷി നിയമനത്തിൽ നിന്ന് ഒഴിവാക്കണം:മാനേജേഴ്സ് അസോസിയേഷൻ.

12 May 2025 20:13 IST

NewsDelivery

Share News :

കോഴിക്കോട്:ഏറെ കരുതലും ശ്രദ്ധയും വേണ്ട കുട്ടികൾ പഠിക്കുന്ന പ്രൈമറി സ്കൂളുകളെ ഭിന്നശേഷി നിയമനത്തിൽ നിന്ന് സർക്കാർ പൂർണമായി ഒഴിവാക്കണമെന്ന് മാനേജേഴ്സ് അസോസിയേഷൻ(കെ പി എസ് എം എ )സംസ്ഥാന നേതാവ് നാസർ എടരിക്കോട് സർക്കാറിനോടാവശ്യപ്പെട്ടു.ഏഴായിരത്തിലധികം വരുന്ന എയ്ഡഡ് സ്കൂളുകളിൽ ഭൂരിഭാഗവും പ്രൈമറി സ്കൂളുകളാണ്. ഓരോ സ്കൂളിലും നാമമാത്രമായ അദ്ധ്യാപകർ മാത്രമാണുള്ളതെന്നും ഇത്തരം സ്കൂളുകളിൽ ഭിന്നശേഷി സംവരണം പ്രയോഗികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സർക്കാരിന്റെ എയ്ഡഡ് വിരുദ്ധ നിലപാടുകൾക്കെതിരെ താമരശ്ശേരി രൂപത അടക്കമുള്ള കോർപ്പറേറ്റ് മാനേജ്മെന്റുകളുമായി ചേർന്ന് പോരാട്ടം ശക്തമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.കെ പി എസ് എം എ പ്രൈമറി സെല്ലിന്റെ ആഭിമുഖ്യത്തിൽ സേതു സീതാറാം എ എൽ പി സ്കൂളിൽ സംഘടിപ്പിച്ച ജില്ലാ പ്രൈമറി മാനേജർമാരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ പൂമംഗലം അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.


സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ്‌ അരവിന്ദാക്ഷൻ മണ്ണൂർ,ജില്ലാ രക്ഷാധികാരി ഭാസ്കരൻ മാസ്റ്റർ,ജില്ലാ ജനറൽ സെക്രട്ടറി രാജീവൻ ടി. പി,ജില്ലാ സെക്രട്ടറിമാരായ അഭിലാഷ് പാലാഞ്ചേരി, ഡോ. നിഷ,ജയരാജൻ പേരാമ്പ്ര, ജില്ലാ ട്രഷറർ സബീലുദ്ധീൻ, ജോസ് തുരുത്തിമറ്റം, ലീഗൽ സെൽ കൺവീനർ പുഷ്പ്പ കുമാരി ടീച്ചർ, സ്കൂൾ മാനേജർ അബ്ദുറഹ്മാൻ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News