Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Nov 2025 09:41 IST
Share News :
സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
കൊടകര: സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ 2023 25 ബാച്ചിന്റെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. മുന്‍ ഡി.ജി.പിയും കൊച്ചി മെട്രോ മാനേജിങ് ഡയറക്ടറുമായ ലോകനാഥ് ബഹ്‌റ മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു.
202325 ബാച്ചില്‍ നിന്ന് ബെസ്റ്റ് ഔട്ട്‌ഗോയിങ് എം.ബി.എ സ്റ്റുഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട വി.എസ്.ശ്രീഹരി, അക്കാദമിക് തലത്തില്‍ മികച്ച വിജയം നേടിയ അലീന ബിജു, 202224 ബാച്ചില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എം.ബി.എ പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വി.എസ്.ദേവിക , അഞ്ചാം റാങ്ക് നേടിയ എം.ആര്‍.ആഷിക് എന്നിവര്‍ക്ക് ലോക്‌നാഥ് ബെഹ്‌റ ഉപഹാരങ്ങള്‍ സമ്മാനിച്ചു. 202526 അധ്യയന വര്‍ഷത്തില്‍ പിഎച്ച്. ഡി നേടിയ കോളജ് അധ്യാപകരായ ടോണി സി. മാത്യു , ചിഞ്ചു ചന്ദ്രന്‍ എന്നിവരേയും ചടങ്ങില്‍ അനുമോദിച്ചു.
മാനേജര്‍ മോണ്‍. വില്‍സണ്‍ ഈരത്തറ,എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ഡോ. ജിനോ ജോണി മാളക്കാരന്‍, ഡയറക്ടര്‍ ഡോ. ധന്യ അലക്‌സ് എന്നിവര്‍ സംസാരിച്ചു. അമ്പത് വിദ്യാര്‍ഥികള്‍ക്കാണ് ചടങ്ങില്‍ ബിരുദം സമ്മാനിച്ചത്
Follow us on :
Tags:
More in Related News
Please select your location.