Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശിലാസ്ഥാപനം നടത്തി.

18 Sep 2024 17:58 IST

WILSON MECHERY

Share News :

  മാള:മാളപള്ളിപ്പുറം പടിഞ്ഞാറൻ മുറിയിൽ കാത്തിരിപ്പിനു വിരാമമായി ആരാധനാ മന്ദിര നിർമാണത്തിന് ശിലാസ്ഥാപനം നടത്തി. മാള മഹല്ല് ജുമാ മസ്ജിദിനുകീഴിൽ പ്രദേശവാസികൾ ഏറെ കാലമായി പല ആത്മീയ കാര്യങ്ങളും നിർവഹിക്കണമെങ്കിൽ നിർവ്വഹിക്കണമെങ്കിൽ മാള ടൗണിൽ എത്തേണ്ടി വരുന്നുണ്ട്.കെട്ടിട നിർമ്മാണത്തിന് തുടക്കം കുറിക്കുന്നതിന് നാട്ടുകാരായ വിവിധ മതവിശ്വാസികളും എത്തിചേർന്നു. മഹല്ല് ഇമാം സുബൈർ മന്നാനി പ്രാർത്ഥന നടത്തി. മാള ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡൻറ് എ.എ.അഷ്റഫ് ഉദ്ഘാടനം ചെയ്തു,ഇ.കെ.ബീരാൻ, പി.എ.ഇബ്രാഹിം മാസ്റ്റർ എന്നിവർ ചേർന്ന് തറക്കല്ലിട്ടു.ഇമാം സുബൈർ മന്നാനി, പഞ്ചായത്തംഗം വർഗീസ് കാഞ്ഞുതറ,കോൺഗ്രസ് മാള ബ്ലോക്ക് വൈസ്.പ്രസിഡൻ്റ് വക്കച്ചൻ അമ്പൂക്കൻ, പി.എ. റിയാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായ വി.എം. താജുദീൻ,കെ.എ.നെജീബ്,എം. ഐ.മസ് ഊദ്എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News