Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലക്കപ്പാറയിൽ 640000 രൂപയുടെ വിദ്യാഭ്യാസ സ്ക്കോളർഷിപ്പ് വിതരണം ചെയ്തു

18 Nov 2024 16:34 IST

WILSON MECHERY

Share News :

മലക്കപ്പാറ:

മലക്കപ്പാറ ടാറ്റ ടി എസ്റ്റേറ്റിലെ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള തോട്ടം തൊഴിലാളികളുടെ മക്കളായ  വിദ്യാർത്ഥികൾക്കായി 640000 രൂപയുടെ വിദ്യാഭ്യാസ സ്ക്കോളർഷിപ്പ്   വിതരണം ചെയ്തു. ഉന്നത വിദ്യഭ്യാസം കൈവരിച്ചുകൊണ്ടിരിക്കുന്ന 40 വിദ്യാർത്ഥികൾക്ക് 16000 രൂപ വീതമാണ് പദ്ധതിയുടെ ഭാഗമായി ലഭിച്ചത്.സനീഷ്‌കുമാർ ജോസഫ് എം എൽ എ നടപ്പിലാക്കി വരുന്ന 'ചിറക് 'പദ്ധതിയുമായി സഹകരിച്ച് സന്നദ്ധ സംഘടനയായ കെയർ ആൻഡ് ഷെയറും ക്ലാരിഷ്യൻ സന്ന്യാസ സഭയുംചേർന്ന് ഒരുക്കിയ സ്ക്കോളർഷിപ്പിൻ്റെ   വിതരണോദ്ഘാടനം തൃശ്ശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐ എ എസ് നിർവ്വഹിച്ചു.

കഴിഞ്ഞ വർഷം മലക്കപ്പാറയിലെ ഉന്നത വിദ്യഭ്യാസം നടത്തിവരുന്ന വിദ്യാർത്ഥികൾക്കായി  

800000 രൂപയുടെ സ്ക്കോളർഷിപ്പിൻ്റെ തുടർച്ചയായാണ് ഈ വർഷവും പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്.

സാമ്പത്തികമായി ഏറെ പിന്നോക്കാവസ്ഥയിലുള്ള ബിരുദ - ബിരുദാനന്തര  വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠനസാഹചര്യം ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ് ഈ ധനസഹായ വിതരണ പദ്ധതി ഒരുക്കിയിരിക്കുന്നതെന്ന് സനീഷ്‌കുമാർ ജോസഫ് എം എൽ എ അറിയിച്ചു

ചാലക്കുടി നിയോജകമണ്ഡലത്തിന്റെ വിദ്യാഭ്യാസം, യുവജനം , സംസക്കാരികം , കായിക രംഗം, തൊഴിൽ തുടങ്ങിയ  സമഗ്ര മേഖലയുടെയും വളർച്ച ലക്ഷ്യമിട്ട് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ' ചിറക്'. ഭാവിതലമുറയെ സ്വയം പര്യാപ്തരാക്കി മാറ്റുന്ന സുസ്ഥിരവികസനമാണ് ഈ പദ്ധതി ലക്‌ഷ്യം വയ്ക്കുന്നത്.

ബ്ലോക്ക് പഞ്ചായത്തംഗം ഷാൻ്റി ജോസഫ്,അതിരപ്പിള്ളി ഗ്രാമപഞ്ചായത്തംഗങ്ങളായ മുത്തു, കെ. എം. ജയചന്ദ്രൻ ,മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി കെ തോമസ്, ജോർജ്ജ് വെണ്ണാട്ടു പറമ്പിൽ, മുരളി ചക്കുന്തറ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


  

Follow us on :

More in Related News