Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിൽ വിമുക്തി ക്യാമ്പയിൻ

26 Jun 2024 18:52 IST

WILSON MECHERY

Share News :

അന്നനാട്:

അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി എക്സൈസ് പ്രിവന്റിവ് ഓഫീസർ ടി.കെ സന്തോഷ് ബോധവൽക്കരണ ക്ലാസ് നൽകി. സ്കൂൾ മാനേജർ ഷാജി സി എ ബോധവൽക്കരണ സൈക്കിൾ റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. തദവസരത്തിൽ പി ടി എ പ്രസിഡന്റ്  സുധീഷ് കെ വി, ഹെഡ്മിസ്ട്രസ് . മാലിനി എം പി എന്നിവർ ലഹരിവിരുദ്ധ സന്ദേശം നൽകി. അന്നനാട് ജംഗ്ഷനിൽ വിദ്യാർത്ഥികൾ ലഹരിക്കെതിരെയുള്ള തെരുവുനാടകം നടത്തി. വിമുക്തി ക്ലബ് കോഡിനേറ്റർ ബിന്ദു ചെറിയാൻ ഊക്കൻ നന്ദി പ്രകാശിപ്പിച്ചു.

Follow us on :

More in Related News