Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jan 2025 20:11 IST
Share News :
പോട്ട :
പനമ്പിള്ളി മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ ഐ.ഡി.എഫ്.സി. ഫസ്റ്റ് ഭാരത് ലിമിറ്റഡിന്റെ ധനസഹായത്തോടുകൂടി നേച്ചർ പാർക്ക് സ്ഥാപിച്ചു. കോളേജ് കാമ്പസിൽ ഒരേക്കർ സ്ഥലത്ത് 200 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചാണ് നേച്ചർ പാർക്ക് നിർമ്മിച്ചത്. കോളേജിലെ ഭൂമിത്രസേനയും നാഷണൽ സർവ്വീസ് സ്കീമും സംയുക്തമായാണ് പാർക്ക് സ്ഥാപിച്ചത്. വിവിധ ഇനങ്ങളിൽപ്പെട്ട ഫലവൃക്ഷത്തൈകളും പൂച്ചെടികളും നട്ടു. തുടർന്നു നടന്ന യോഗത്തിന് കോളേജ് പ്രിൻസിപ്പാൾ ഡോ. ഷാജു കെ. എസ്. അധ്യക്ഷത വഹിച്ചു. ബാങ്കിന്റെ ഡെപ്യൂട്ടി ജനറൽമാനേജർ ശിവഷൺമുഖ രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ കേരളസ്റ്റേറ്റ് ഹെഡ് അനുരാജ് നെല്ലിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഐ.ഡി.എഫ്.സി റീജണൽ സി.എസ്.ആർ മാനേജർ വിനയചന്ദ്രൻ, വൈസ് പ്രിൻസിപ്പാൾ ആൽബർട്ട് ആന്റണി, ഭൂമിത്രസേന ക്ലബ് കൺവീനർ ഡോ. സത്യൻ, വിദ്യർത്ഥി പ്രതിനിധി ദൃശ്യ എച്ച്., ഡോ. ഷിജു കെ. എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.