Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.ഏ ബിരുദത്തിന് പോലും എം.ഡി.എം. ഏ യുടെ പേരിൽ അറിയപ്പെടേണ്ട കാലമാണിന്നെന്ന് പി.കെ. ഗോപി

21 Feb 2025 07:23 IST

Fardis AV

Share News :



കോഴിക്കോട്:

മനോഹരമായ എം.ഏ ബിരുദത്തിന് പോലും എം.ഡി.എം. ഏയുടെ പേരിൽ അറിയപ്പെടേണ്ട

പുതിയ കാലമാണിന്നെന്ന് പ്രശസ്ത കവി പി.കെ. ഗോപി . 

തിരുവനന്തപുരത്തെ കേരള ബുക്ക്സ് ആൻ്റ് എഡ്യൂക്കേഷണൽ സപ്ലൈഴ്സിൻ്റെ പ്രൊഫ. എരുമേലി പരമേശ്വരൻ പിള്ള സാഹിത്യ പുരസ്ക്കാരചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 വാക്കുകളുടെ അർഥങ്ങൾ പോലും നാം വിചാരിക്കാത്ത രീതിയിൽ മാറി

 പോകുന്ന ഒരു കാലമാണിന്നെന്നും അദ്ദേഹം പറഞ്ഞു. വാക്കുകൾ കൂടി മലീമസമായി  മരണപ്പെടുന്ന കാലമാണിന്ന്. നമ്മുടെ വിശ്വാസം, സംസ്കാരം, ജീവിതം, യാത്ര എന്നിവയെയെല്ലാം നാം തെറ്റിദ്ധരിച്ചിരിക്കയാണ്. നിങ്ങളുടെ ഉള്ളിൽ നിന്ന് എന്ന് സ്നേഹം ഇല്ലാതാകുന്നുവോ അവിടെ പുസ്തകം മരിക്കും. കവിത വിടരില്ല. പക്ഷേ ഇന്ന് നമ്മൾ അങ്ങനെയൊരു ഭീതിദമായ അന്തരീക്ഷത്തിലെത്തിയിട്ടില്ലെന്നുള്ള സമാധാനമുണ്ട്.

വായനയിലൂടെ മാത്രമെ നമുക്ക് കാലത്തെ തിരിച്ചറിയുവാൻ സാധിക്കൂ.

 വാക്കും വായുവും ഒന്നും മലീമസമാകരുതെയെന്നാണ് എൻ്റെ പ്രാർഥനയെന്നും അദ്ദേഹം പറഞ്ഞു.

പുരസ്ക്കാര ജേതാക്കളായ കഥാകൃത്ത് ഡോ. ഒ.എസ് രാജേന്ദ്രൻ, കവി എൻ. എസ് സുമേഷ് കൃഷ്ണൻ എന്നിവർക്ക് മേയർ ഡോ. ബീനാ ഫിലിപ്പ് പുരസ്ക്കാരം സമർപ്പിച്ചു.

ചടങ്ങിൽ ദർശനം പ്രസിഡൻ്റ്റ് പി.സിദ്ധാർഥൻ അധ്യക്ഷത വഹിച്ചു.

സുദീപ് തെക്കേപ്പാട്ട്, ഷാഹിന ബഷീർ, എ.ഗോകുലേന്ദ്രൻ,

 കഥാകൃത്ത് ഡോ. ഒ.എസ് രാജേന്ദ്രൻ,

 കവി എൻ. എസ് സുമേഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. സരസ്വതി ബിജു കവിത ആലപിച്ചു. ശ്രീലതാ രാധാകൃഷ്ണൻ കഥ വായിച്ചു. 

ആ വാർഡ് ശിലാഫലകം രൂപകല്പന ചെയ്ത ആർട്ടിസ്റ്റ് ഗുരുകുലം ബാബുവിനെ പി.കെ. ഗോപി പൊന്നാട അണിയിച്ചാദരിച്ചു.

ദർശനം രക്ഷാധികാരി

എം.എ ജോൺസൺ സ്വാഗതവും സംഘാടക സമിതി ട്രഷറർ സതീശൻ കൊല്ലറക്കൽ നന്ദിയും പറഞ്ഞു.

ദർശനം സാംസ്കാരിക വേദിയുടെയും സ്വതന്ത്ര ബുക്സിൻ്റെയും നേതൃത്വത്തിൽ ആണ് അവാർഡ്ദാന ചടങ്ങ് സംഘടിപ്പിച്ചത്.

Follow us on :

More in Related News