Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് എൻട്രൻസ് കോച്ചിങിന് ധനസഹായം

11 Jul 2024 18:35 IST

- Jithu Vijay

Share News :

മലപ്പുറം : ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ്, എ, ബിപ്ലസ് നേടിയവരും, സയന്‍സ് ഗ്രൂപ്പെടുത്ത് പ്ലസ്‌വണിന് പഠിക്കുന്നവരുമായ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ കോച്ചിങിന് ധനസഹായം നല്‍കും. വകുപ്പിന്റെ അംഗീകാരമുള്ള പ്രമുഖ കോച്ചിങ് സ്ഥാപനങ്ങളില്‍ പരിശീലനത്തിന് ചേരുന്ന വിദ്യാര്‍ഥിക്ക് പ്രതിവര്‍ഷം 10,000 രൂപ നിരക്കില്‍ രണ്ടു വര്‍ഷത്തേക്ക് 20,000 രൂപയാണ് അനുവദിക്കുന്നത്. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 4.5 ലക്ഷം രൂപയില്‍ കവിയരുത്. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പെടുത്ത് പഠിക്കുന്നു എന്ന സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സര്‍ട്ടിഫിക്കറ്റ്, എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്‍ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡ് പകര്‍പ്പ് എന്നിവ സഹിതമുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷ ആഗസ്റ്റ് 10 നകം ബന്ധപ്പെട്ട ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷാ ഫോം ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുകളിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2734901.

Follow us on :

Tags:

More in Related News