Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അരുവിത്തുറ സെന്റ് ജോർജ് കോളേജിൻറെ വജ്രജൂബിലി ആഘോഷങ്ങൾക്ക് തിരി തെളിഞ്ഞു

05 Sep 2024 21:59 IST

PEERMADE NEWS

Share News :

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൻറെ വജ്രജൂബിലി ആഘോഷങ്ങൾക്ക് തിരി തെളിഞ്ഞു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.ശരിയായ തീരുമാനമെടുക്കാൻ പഠിപ്പിക്കലാണ് വിദ്യാഭ്യാസം. മൂല്യങ്ങളും ധാർമ്മിക ചിന്തകളും ഉൾചേരുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പകർന്നു നൽകുന്ന അരുവിത്തുറ കോളേജ് സംസ്ഥാനത്തിനു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ആൻ്റൊ ആൻ്റണി എം.പി മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ എം.പി ഫണ്ടിൽ

നിന്നനുവദിച്ച റിപ്രോഗ്രാഫിക്ക്

സെൻ്ററിൻ്റെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിർവഹിച്ചു. കോളേജ് മാനേജർ വെരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എം എൽ എ പിസി ജോർജ്, ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ സുഹ്റാ അബ്ദുൾ ഖാദർ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനിജോൺ കോളേജ് മുൻ പ്രിൻസിപ്പൽ ഡോറെജി വർഗ്ഗീസ്സ് മേക്കാടൻ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ്റ് ഡോ റ്റിറ്റി മൈക്കിൾതുടങ്ങി നിരവധി പ്രമുഖർ സംസാരിച്ചു. വജ്ര ജൂബിലിയോടനുബന്ധിച്ച് 60 ഇന കർമ്മപരിപാടികൾക്കാണ് കോളേജ് തുടക്കം കുറിച്ചത്. വജ്രജൂബിലി മെഗാ എക്സ്പോ, ഫിലിം എക്സിബിഷൻ,ഭവന നിർമ്മാണ പദ്ധതി, ദേശീയ അന്തർ ദേശീയ സെമിനാറുകൾ, വനിതാ ശാക്തികരണ പരിപാടികൾ, കലാ സാംസ്കാരിക പരിപാടികൾ, പൂർവ്വ വിദ്യാർത്ഥി മഹാസംഗമം തുടങ്ങി.

Follow us on :

More in Related News