Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Sep 2024 16:40 IST
Share News :
ചാലക്കുടി: മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം ഇംഗ്ലീഷ് വിഭാഗം ഡയറക്ടർ ഡോ. അഗസ്റ്റിൻ വല്ലൂരാന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷൻ ആയിരുന്നു.
ധ്യാനകേന്ദ്രം നിർമ്മിച്ച് നൽകുന്ന അൻപത് നിർദ്ധന കുടുംബങ്ങൾക്ക് സ്ഥലവും വീടും കൈമാറുന്ന രേഖാസമർപ്പണവും, ആയിരത്തി അഞ്ഞൂറ് നിർധന കുംടുബങ്ങളെ ജീവിതാന്ത്യംവരെ സൗജന്യമായി പരിപാലിക്കുന്ന പതിനാല് സാന്ത്വന കേന്ദ്രങ്ങളുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷവും, നൂറ് കിടപ്പ് രോഗികൾക്ക് ജീവിതാന്ത്യംവരെ പരിചരണം നൽകുന്ന വയോമിത്രം പുനരധിവാസ പദ്ധതിയുടെ താക്കോൽ സമർപ്പണവും ശിലാഫലകം അനാച്ഛാദനവും മുഖ്യമന്ത്രി നിർവഹിച്ചു. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ പ്രഭാഷണം നടത്തി. ചാലക്കുടി എം. പി. ബെന്നി ബെഹന്നാൻ,, ജോസ് കെ മാണി എം.പി, ഇടുക്കി എം. പി. ഡീൻകുര്യാക്കോസ്,കടുത്തുരുത്തി എം.എൽ. എ. മോൻസ് ജോസഫ്, മുൻ സർക്കാർ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ, പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ , ചാലക്കുടി എം.എൽ. എ. സനീഷ് കുമാർ ജോസഫ്, മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത, തുടങ്ങി അധ്യാത്മിക- സാമൂഹ്യ- രാഷ്ട്രീയ- സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .
Follow us on :
Tags:
More in Related News
Please select your location.