Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jan 2026 12:56 IST
Share News :
ചാവക്കാട്:വർഷങ്ങളായി കട്ടപ്പുറത്തിരുന്ന മണത്തല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ബസ്സ് ഇന്നലെ(തിങ്കളാഴ്ച്ച) വീണ്ടും നിരത്തിലിറക്കി.ചാവക്കാട് മണത്തല ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷന്റെ(ഒഎസ്എ) നിസ്തുലമായ കൂട്ടായ്മയിലാണ് ലക്ഷങ്ങൾ ചിലവഴിച്ച് ബസ്സിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്.കാലപ്പഴക്കത്താൽ ഉപയോഗശൂന്യമായി കിടന്നിരുന്ന ബസ്സ് പൂർവ്വ വിദ്യാർത്ഥികളുടെ ഇച്ഛാശക്തിയോടെ നവീകരിച്ച് ഇന്നലെ വീണ്ടും കുട്ടികൾക്കായി സമർപ്പിച്ചു.ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്.അക്ബർ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.ബസ്സിൻ്റെ പുതുക്കിയ ഡോക്യുമെൻ്റ്റ്സ് ഒഎസ്എ പ്രസിഡന്റ് ബൈജു തെക്കൻ,പിടിഎ പ്രസിഡന്റ് മുബാറക്കിന് കൈ മാറി.സ്കൂൾ പ്രിൻസിപ്പൽ,പ്രധാനധ്യാപിക,മറ്റു അധ്യാപകർ,ഒഎസ്എ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.സ്കൂളിലെ കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ മാസങ്ങളോളം നീണ്ട പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നിലുള്ളതെന്ന് ഒഎസ്എ ഭാരവാഹികൾ അറിയിച്ചു.ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ ഗ്രൂപ്പിൽ ഏകദേശം 900 ത്തോളം അംഗങ്ങൾ ഗ്രൂപ്പിൽ സജീവമായുണ്ട്.പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ കരുത്താർന്ന പ്രവർത്തനം ഇത്തരം സൽകർമങ്ങൾ ചെയ്യാൻ ഞങ്ങൾക്ക് ഊർജം നൽകുന്നത് എന്ന് ഭാരവാഹികളായ നസീർ മടപ്പേൻ,ബൈജു തെക്കൻ,ഫിർക്കാനുദ്ദീൻ ചാവക്കാട്,സുരേഷ് പാലക്കൽ,പി.കെ.അഷറഫ് മണത്തല,മനാഫ് മണത്തല,ഹനീഫ,നിസാർ,അലി എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.