Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Feb 2025 16:08 IST
Share News :
പീരുമേട്:
പാമ്പനാർ ശ്രീ നാരായണ ട്രസ്റ്റ്സ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ 5 ദിവസത്തെ അന്തർദേശീയ സെമിനാർ "ടെക്സ്‌ഫിയർ" നടന്നു കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് ഇഷ്യൂസ് ഇൻ സൈബർ സ്പേസ് ആൻഡ് സം അൺഎത്തിക്കൽ പ്രാക്‌ടിസിസ് ഇൻ ഡബ്ള്യു ഡബ്ള്യു ഡബ്ള്യു എന്ന വിഷയത്തിൽ പിറവം ബിപിസി കോളേജ് കമ്പ്യൂട്ടർ ആപ്പ്ളിക്കേഷൻസ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോ. ജീവ ജോസ്, ഗിറ്റ് ദി റിപ്പോസിറ്ററി എന്ന വിഷയത്തിൽ അമൃത വിശ്വ വിദ്യാപീതം കൽപ്പിത സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഫാക്കൽറ്റി അസ്സോസിയേറ്റ് ഷാലു മുരളി, ടെക് സ്‌കിൽസ് ഫോർ എനി കരീയർ : ഹൌ ടു ബൂസ്റ്റ് യുവർ എംപ്ലോയബിലിറ്റി എന്ന വിഷയത്തിൽ ആർട്ടിക് യൂണിവേഴ്‌സിറ്റി ഓഫ് നോർവേ ആൻഡ് നോർഡിക് ബ്രെയിൻ ടെക് ലെ സീനിയർ സയന്റിസ്റ് അതുൽ മിത്രൻ, അൺലോക്കിംഗ് ദി പവർ ഓഫ് എൽഎൽഎം: ഇന്നോവേഷൻസ് പ്രോജെക്ട്‌സ് ആൻഡ് കരീയർ പാത്ത്സ് എന്ന വിഷയത്തിൽ ട്യൂറിംഗിലെ എൽഎൽഎം ഡിവലപ്പർ ശാരിക കെ എസ്, എവൊല്യൂഷൻ ഓഫ് ജോബ് റോൾസ് ആൻഡ് സ്കിൽസ് ഇൻ ദി പോസ്റ്റ് എഐ ഇറ- വാട്ട് എഐ കാൻട് ഡു ആൻഡ് വേർ വിൽ ഹ്യൂമൻസ് ഫിറ്റ് ഇൻ എന്ന വിഷയത്തിൽ ലിങ്ക്ഡ്ഇൻലെ സീനിയർ സോഫ്റ്റ്‌വെയർ എഞ്ചിനിയർ ഡെറിക് ജോസഫ് എന്നിവർ ക്ലാസുകൾ നയിച്ചു. കോളേജ് മാനേജർ, വെള്ളാപ്പള്ളി നടേശൻ, കോളേജ് പ്രിൻസിപ്പൽ ഷിബു വി, IQAC കോർഡിനേറ്റർ ഡോ . ശ്രുതി എസ് ജി, MGU UGP കോർഡിനേറ്റർ അനുപ്രിയ സി എസ്, സെമിനാർ കോർഡിനേറ്റർസ് ആയ കമ്പ്യൂട്ടർ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ സുനിത മനോഹരൻ, ഇംഗ്ലീഷ് വിഭാഗം മേധാവി വീണ വിനോദ് , അശ്വിൻ മധു, സുനിത മനോഹരൻ, വീണ വിനോദ്, ഗോപിക എ എസ്, നിമിഷ തോമസ്, അൻവർ ഷാ മുഹമ്മദ്, എന്നിവരെ കൂടാതെ വിവിധ വിഭാഗത്തിലെ വിദ്യാർത്ഥികൾ അടങ്ങിയ ടെക്നിക്കൽ ടീമും നേതൃത്വം നൽകി. ഇന്ത്യക്ക് അകത്തും പുറത്തും ഉള്ള നിരവധി വിദ്യാർത്ഥികളും അദ്ധ്യാപകരും ഐ റ്റി മേഖലയിലുള്ളവരും സെമിനാറിൽ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.