Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്ക്കൂൾ വിദ്യാർത്ഥിക്ക് പഠന സൗകര്യത്തിനു വേണ്ടിയുള്ള പ്രീ മെട്രിക് ഹോസ്റ്റലുകൾ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും ആരംഭിക്കണം:അംബേദ്കർ സാംസ്കാരിക സമിതി

08 Sep 2024 21:04 IST

WILSON MECHERY

Share News :


ചാലക്കുടി : സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലെയും SC/ST OBC,OECവിഭാഗങ്ങളിലെഹൈസ്ക്കൂൾ തലം വരെയുള്ള വിദ്യാർത്ഥികൾക്ക് താമസ- ഭക്ഷണസൗകര്യത്തോടൊപ്പം

എല്ലാവിഷയങ്ങളിലുംട്യൂഷനും ലഭ്യമാക്കുന്ന വിധം പ്രീമെട്രിക്ഹോസ്റ്റലുകൾ 

ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രവർത്തനം ആരംഭിക്കണമെന്നും

അതിനായുള്ള അടിയന്തിര ശ്രദ്ധ ബന്ധപ്പെട്ടവർക്കുണ്ടാണമെന്നും അംബേദ്കർ സാംസ്കാരിക സമിതി

കൺവെൻഷൻആവശ്യപ്പെട്ടു. പലവിധത്തിലുള്ളപഠന അസൗകര്യങ്ങളും സാഹചര്യങ്ങളുടെ അപര്യാപ്തകളും

അനുഭവിക്കുന്നപിന്നാക്ക-ദളിത്

വിഭാഗം വിദ്യാർത്ഥികളുടെ പഠന നിലവാരവും പഠന മികവും വർദ്ധിപ്പിക്കുന്നതിന്ഇത് ഉപകരിക്കും എന്ന് അംബേദ്കർ സാംസ്കാരിക സമിതിചൂണ്ടിക്കാട്ടി. പിന്നോക്ക -ദളിത് വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് 

പ്രീമെട്രിക് ഹോസ്റ്റലുകൾ സാധ്യമാകുന്നതോടെ അവർ ഇന്നു അനുഭവിക്കുന്ന ഭൗതിക സാഹചര്യങ്ങളുടെ കുറുവുകൾ നികത്താനുംഅവരുടെ വിദ്യാഭ്യാസ രംഗത്തെ ഭാവി സുരക്ഷിതമാക്കാനും

കഴിയുമെന്ന് സമിതിഓർമിപിപ്പിച്ചു. 

സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യ പരിഷ്കർത്താവുമായ കെ.കെപൈങ്കി മാസ്റ്ററുടെ ജന്മശതാബ്ദി ഒരു വർഷകാലം വിവിധ പരിപാടികളോടെ ആചരിക്കുവാൻ തീരുമാനിച്ചു. സമിതി ചെയർമാൻ സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി അധ്യക്ഷത വഹിച്ചു. കെ.കെപൈങ്കി സ്മാര പുരസ്കാര സമിതി കൺവീനർ ടി.എം രതീശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി പി.കെ ശങ്കർ ദാസ് ഭാവി പരിപാടികൾ അവതരിപ്പിച്ചു. പൈങ്കി മാസ്റ്ററുടെ സഹധർമിണി ദേവയാനി ടീച്ചർ, കെ.കെ അജയൻ പ്രേംലാൽ പി.പി, ഇ.ആർ സന്തോഷ്കുമാർ, കെ.സി ബാബു,എൻ.കെ ചന്ദ്രൻ, വി.പി ജോർജ്ജ്, വസിഷ്ഠൻ കുറ്റിച്ചിറ, സിജു കാരപ്പാടം എന്നിവർ സംസാരിച്ചു.


      

Follow us on :

More in Related News