Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാഭ്യാസ പ്രതിഭാ പുരസ്കാര സമർപ്പണം മികവ് 2024 മാള കാർമൽ കോളജ് ഹാളിൽ നടന്നു.

30 Jun 2024 17:47 IST

WILSON MECHERY

Share News :

മാള: കൊടുങ്ങല്ലൂർ എംഎൽഎ അഡ്വ.വി.ആർ സുനിൽകുമാർ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാര സമർപ്പണം മികവ് 2024 മാള കാർമൽ കോളജ് ഹാളിൽ നടന്നു. കൃഷി വകുപ്പുമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.അഡ്വ.വി.ആർ സുനിൽകുമാർ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, സിനിമ താരം പ്രാർത്ഥന സന്ദീപ് എന്നിവർ മുഖ്യാതിഥികളായിരുന്നു.കൊടുങ്ങല്ലൂർ മുൻസിപ്പൽ ചെയർപേഴ്സൻ ടി കെ ഗീത,  മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ ഷാൻ്റി ജോസഫ് , വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുധ ദിലീപ്,മാള പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ബാബു,ജനറൽ കൺവീനർ കെ.വി വസന്ത്കുമാർ, എഇഒ കെ കെ സുരേഷ്, ചെയർമാൻ ഡൊമനിക് ജോമോൻ, എന്നിവർ സംസാരിച്ചു. നാടകപശ്ചാത്തല സംഗീത സംവിധാനത്തിന് സംസ്ഥാന അവാർഡ് നേടിയ അനിൽ മാളയെ മന്ത്രി ആദരിച്ചു.

നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളെയും, ഉന്നത വിജയം നേടിയ ആയിരത്തി ഒരുന്നൂരിൽ പരം വിദ്യാർത്ഥികൾക്കുമാണ് പുരസ്കാരം നൽകിയത് ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികൾ, രാഷ്ട്രിയ, സാംസ്കാരിക നേതാക്കൾ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News