Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വർണ്ണാഭമാക്കി പി.ടി.എം സ്ക്കൂൾ പ്രവേശനോത്സവം.

03 Jun 2024 22:20 IST

UNNICHEKKU .M

Share News :



മുക്കം: പുതിയ അധ്യയന വർഷാരംഭം കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലും വർണ്ണാഭമായി. വർണ്ണാലങ്കാരങ്ങളൊരുക്കിയും പായസ വിതരണം നടത്തിയും അധ്യാപകരും പി.ടി.എ ഭാരവാഹികളും സ്കൂൾ കവാടത്തിൽ വിദ്യാർത്ഥികളെ വരവേറ്റു.തുടർന്ന് നടന്ന ചടങ്ങ് പി.ടി.എ പ്രസിഡൻ്റ് എസ്.എ.നാസർ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ ജി. സുധീർ അധ്യക്ഷനായി, പ്രിൻസിപ്പൽ എം.എസ് ബിജു ,സ്റ്റാഫ് സെക്രട്ടറി കെ.പി മുഹമ്മദ്, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പി.എസ് സുജപ്രഭ ,നാസർ കരങ്ങാടൻ, കെ വി നവാസ്, പി.ടി.എ, എം.പി.ടി.എ ഭാരവാഹികളായ സി. ഫസൽ ബാബു, ഉമ്മാച്ചക്കുട്ടി ടീച്ചർ, സുനീറ, മാനിഷ, സലീന, സബീന,ഷഹല സംസാരിച്ചു

Follow us on :

More in Related News