Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദ റോബാട്ടിയൻസ് : ശാസ്ത്രമേള വിജ്ഞാനത്തിൻ്റെ വാതായനങ്ങൾ വിദ്യാർത്ഥികൾക്കായി തുറന്നിട്ടു

28 Jul 2025 21:46 IST

UNNICHEKKU .M

Share News :




മുക്കം: 'ദ റോബോട്ടിയൻസ്' എന്ന തലക്കെട്ടിൽ കുമാരനെല്ലൂർ ഗവ. എൽ പി സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്ന സ്കൂൾ തല ശാസ്ത്രമേള ശാസ്ത്ര വിജ്ഞാനത്തിൻ്റെ വാതായനങ്ങൾ തുറന്നിട്ടപ്പോൾ വിദ്യാർത്ഥി കളെ ആവേശമാക്കി.ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം, പ്രവൃത്തി പരിചയം എന്നീ വിഷയങ്ങളിലായി നാല് ഹൗസുകളായി തിരിഞ്ഞാണ് മത്സരം നടന്നത്. രക്ഷിതാക്കളും നാട്ടുകാരും പ്രദർശനം നേരിൽ കാണാനെത്തി.

ശാസ്ത്രമേള വാർഡ് മെമ്പർ ശാന്താദേവി മുത്തേടത്ത് ഉദ്ഘാടനം ചെയ്തു.വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം കക്കാട് ജി എൽ പി സ്കൂൾ പ്രധാനധ്യാപിക ജാനിസ് ജോസഫും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ജില്ല കലോത്സവ പ്രതിഭ കെ അനുഷ്കയും നിർവഹിച്ചു.പി ടി എ വൈസ് പ്രസിഡൻ്റ് കെ ആരതി അധ്യക്ഷത വഹിച്ചു.

എസ് എം സി ചെയർമാൻ ശരത് ശിവൻ, എം പി ടി എ ചെയർപേഴ്സൺ മോബിക, സീനിയർ അസിസ്റ്റൻ്റ് ജി ഫൗസിയ, സ്കൂൾ ലീഡർ ഷിയ ഫാത്തിമ എന്നിവർ ആശംസകൾ നേർന്നു.

ഹെഡ് മാസ്റ്റർ ടി കെ ജുമാൻ സ്വാഗതവും കൺവീനർ പി ഹർഷ നന്ദിയും പറഞ്ഞു.


പടം:ദ റോബോട്ടിയൻസ്' എന്ന പേരിൽ

കുമാരനെല്ലൂർ ഗവ. എൽ പി സ്കൂൾ സംഘടിപ്പിച്ച ശാസ്ത്രമേളയിൽ നിന്ന്

Follow us on :

More in Related News