Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം നഗരസഭ: ചേന്ദമംഗല്ലൂർ, കൊടിയത്തൂർ പഞ്ചായത്ത്: വിവിധ സർക്കാർ സ്കൂളുകളിൽ ദിവസവേതനടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.

25 May 2024 15:25 IST

UNNICHEKKU .M

Share News :



മുക്കം: മുക്കം നഗരസഭയിലെ ചേന്ദമംഗല്ലൂർ ,കൊടിയത്തൂർ പഞ്ചായത്തിലെ കാരക്കുറ്റി, ചുള്ളിക്കാപറമ്പ് , കഴുത്തൂട്ടി പുറായ, കൊടിയത്തൂർ, ചെറുവാടി, തോട്ട് മുക്കം, പന്നിക്കോട് എന്നിവിടങ്ങളിലെ സ്ക്കൂളുകളിലാണ് അധ്യാപകരുടെ ഒഴിവുകളുള്ളത്. ചേന്ദമംഗല്ലൂർ ജി.എം.യു.പി.സ്കൂൾ- ഒഴിവുള്ള എൽ.പി.എസ്.ടി/ യു.പി.എസ്.ടി/ജൂനിയർ അറബിക് (യു.പി) 

എന്നീ തസ്തികകളിലേക്ക് അധ്യാപകരെ താല്ക്കാലികമായി നിയമിക്കുന്നത്.

മെയ് 30 ( വ്യാഴായ്ച്ച) രാവിലെ 10 മണിയ്ക്ക് ഉദ്യോഗാർത്ഥികൾ അഭിമുഖത്തിനായി ഹാജരാകണം. ആവശ്യമായ യോഗ്യത കാണിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ പകർപ്പുകൾ, ബയോഡാറ്റ എന്നിവ കരുതേണ്ടതാണ്.

കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ സർക്കാർ വിദ്യാലയങ്ങളിലെ എൽ.പി., യു.പി വിഭാഗങ്ങളിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നത്. അഭിമുഖം മെയ് 29 ന് (ബുധനാഴ്ച്ച) കാലത്ത് 10.30 ന് താഴെ പറയുന്ന വിദ്യാലയങ്ങളിൽ വെച്ചാണ് നടക്കുന്നത്.

GLPS കാരക്കുറ്റി, GLPS ചുള്ളിക്കാപറമ്പ്, GLPS കഴുത്തൂട്ടിപ്പുറായ,GLPS പന്നിക്കോട,GMUPS കൊടിയത്തൂർ,GUPS തോട്ടുമുക്കം,GHSS ചെറുവാടി, 

ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും കോപ്പിയും ബയോഡാറ്റയും സഹിതം കാലത്ത് 10.30നു മുമ്പായി അതത് വിദ്യാലയങ്ങളിൽ ഹാജരാവേണ്ടതാണന്ന് ബന്ധപ്പെട്ട സ്കൂൾ പ്രധാനധ്യാപകർ അറിയിച്ചു.


Follow us on :

More in Related News