Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗണിതം മധുര തരമാക്കാൻ രക്ഷിതാക്കളും

22 Aug 2024 19:24 IST

UNNICHEKKU .M

Share News :

മുക്കം. പ്രയാസമേറിയ ഗണിതാശയങ്ങൾ ലളിതമായി വിനിമയം ചെയ്യുന്നതിന് ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിക്കാൻ രക്ഷിതാക്കൾ രംഗത്തിറങ്ങിയത് ശ്രദ്ധേയമായി. കൊടിയത്തൂർ ജി എം യുപി സ്കൂൾ ഗണിത ശാസ്ത്ര ക്ലബ് ആണ് രക്ഷിതാക്കൾക്ക് വേണ്ടി അൽ - ജെബ്ർ എന്ന പേരിൽ ശിൽപ്പശാല സംഘടിപ്പിച്ചത്. മാറിയ പാഠപുസ്തകങ്ങളിലെ ഗണിതാശ യങ്ങൾക്കും പഠന പ്രവർത്തനങ്ങൾക്കും വേണ്ടി നൂറോളം ടീച്ചിംഗ് എ യിഡുകളാണ് രക്ഷിതാക്കൾ അധ്യാപകരുടെ നിർദ്ദേശ പ്രകാരം നിർമ്മിച്ചത്.

  വെറ്റിലപ്പാറ ജി എച്ച് എസ് അധ്യാപകൻ എ അബ്ദുൽ മുനീർ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ഈ കെ അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു പഠനോപകരണങ്ങൾ രക്ഷിതാക്കളിൽ നിന്നും ഏറ്റു വാങ്ങി. ജസീല ചേലേടത്തിൽ, കെ പി നഷീദ, എം കെ ഷക്കീല, എം പീ ജസീദ,ഹെന്ന ഫെബിൻ ,മുഹമ്മദ് നജീബ് ആലിക്കൽ തുടങ്ങിയവർ ശിൽപ്പ ശാലക്ക് നേതൃത്വം നൽകി.

Follow us on :

More in Related News