Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2024 07:15 IST
Share News :
പൊൻകുന്നം: ചിറക്കടവ് മഹാവിഷ്ണുക്ഷേത്രത്തിലെ പ്രതിഷ്ഠദിന ഉത്സവത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ ജന്മനാകാഴ്ചയില്ലാത്ത ആകാശ് ബിജുവിന് ആദരം.
അഞ്ജലിയില്‍(പായിക്കാട്ട്) ബിജുവിന്റെയും സിന്ധുവിന്റെയും മകനായ ആകാശ് ജന്മനായുള്ള അന്ധതയെ അതിജീവിച്ച് 62 ശതമാനം മാർക്കോടെയാണ് പ്ലസ് ടു പരീക്ഷ പാസായത്.
ക്ഷേത്രം പ്രസിഡന്റ് ടി.പി രവീന്ദ്രന്‍പിള്ള സർട്ടിഫിക്കറ്റും മെമന്റോയും കാഷ് അവാർഡും സമ്മാനിച്ചു. സെക്രട്ടറി എം.എന്‍. രാജരത്നം, ട്രഷറർ പി.പി. രാജന്, ടി.ജി. വിശ്വനാഥപിള്ള, മിഥുന്‍രാജ്, മേല്‍ശാന്തി ഹള്ളിയൂർ ബദിരമന ഇല്ലം എച്ച്.ബി.ഈശ്വരന്‍നമ്പൂതിരി, പൂവരണി കല്ലമ്പള്ളി ഇല്ലം ദാമോദരന്‍ നമ്പൂതിരി എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.