Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വായനദിനത്തില്‍ അക്ഷരവൃക്ഷത്തണലൊരുക്കി ആലത്തൂര്‍ സ്‌കൂള്‍

20 Jun 2024 09:57 IST

ENLIGHT REPORTER KODAKARA

Share News :

വായനദിനത്തില്‍ അക്ഷരവൃക്ഷത്തണലൊരുക്കി ആലത്തൂര്‍ സ്‌കൂള്‍

കൊടകര : വായന ദിനത്തോടനുബന്ധിച്ച് ആലത്തൂര്‍ എ.എല്‍.പി സ്‌കൂളില്‍ അക്ഷരവൃക്ഷമൊരുക്കി. കുട്ടികള്‍ പ്ലക്കാര്‍ഡുകളേന്തി വൃക്ഷാകൃതിയില്‍ അണിനിരന്നാണ് അക്ഷരവൃക്ഷമൊരുക്കിയത്. മുന്‍ പ്രധാന അധ്യാപകനും സൈക്കോതെറാപ്പിസ്റ്റുമായയ എന്‍.എസ്.സന്തോഷ് ബാബു വായനദിനം ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് അംഗം ടി .കെ .സതീശന്‍ അധ്യക്ഷത വഹിച്ചു.  പ്രധാന അധ്യാപിക പി. എം. ജിന്‍സ , പി.ടി.എ പ്രസിഡന്‍ര് പി.എസ്. സുനില്‍ ,എം.പി.ടി.എ പ്രസിഡന്‍ര് ് സുമി ബൈജു, കെ.ജെ.ജയരാജ് , 

 സീനിയര്‍ അധ്യാപിക എന്‍. എസ് .രശ്മി എന്നിവര്‍ സംസാരിച്ചു. പി. എന്‍. പണിക്കര്‍ അനുസ്മരണ പ്രസംഗം, വായനദിന സ്‌കിറ്റ്, കവിത തുടങ്ങിയ നിരവധി പരിപാടികളും ഉണ്ടായി.


Follow us on :

More in Related News