Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാമൂഹ്യ നീതി ഉറപ്പാക്കാൻ ജാതി സെൻസസ് നടപ്പാക്കുക - ചവളർ സൊസൈറ്റി

22 Sep 2024 16:33 IST

WILSON MECHERY

Share News :


കൊരട്ടി : സമൂഹത്തിലെ പിന്നോക്ക ജനവിഭാഗങ്ങൾക്ക് സാമൂഹ്യ നീതി ഉറപ്പാക്കണമെങ്കിൽ ജനസംഖ്യാനുപാതികമായി പ്രാതിനിത്യം, നിയമസഭയിലും പാർലമെന്റിലും ത്രിതല പഞ്ചായത്തുകളിലും സർക്കാർ സർവീസുകളിലും ഉറപ്പാക്കണം. ഇതിനായി ജാതി തിരിച്ചുള്ള സെൻസസ് നടത്തിയാൽ മാത്രമേ ഓരോ വിഭാഗം ജനങ്ങൾക്കും ജനസംഖ്യാനുപാതികമായി എത്രമാത്രം പ്രാതിനിധ്യം ലഭിച്ചു എന്ന് ഉറപ്പാക്കാൻ കഴിയുകയുള്ളൂ. അതിനാൽ ജാതി സെൻസസ് എത്രയും വേഗം നടപ്പാക്കണമെന്ന് ശ്രീരാമ വിലാസം ചവളർ സൊസൈറ്റി സംസ്ഥാന കമ്മറ്റിയുടെ ചിറങ്ങര മംഗലശ്ശേരി യുണൈറ്റഡ് ക്ലബ്ബിൽ വച്ചു നടന്ന ദ്വിദിന സഹവാസ ക്യാമ്പ്  "അറിവ് 2024" യോഗം കേന്ദ്ര-കേരള സർക്കാരുകളോട് ആവശ്യപ്പെട്ടു.  

സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കെ. വി. ജയരാജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. അശോകൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ പ്രഭാകരൻ മാച്ചാമ്പിള്ളി എൻ. കെ. അശോകൻ എം. കെ. രാജീവ് സംഘടന സെക്രട്ടറി ബൈജു കെ. മാധവൻ സെക്രട്ടറിമാരായ പി. കെ. അനിൽ വിനീഷ് സുകുമാരൻ വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി സിന്ധു രമേഷ്, ട്രഷറർ സരസ്വതി പ്രഭാകരൻ യൂത്ത് വിംഗ് സെക്രട്ടറി പ്രജീഷ സിബി മൈക്രോ ഫിനാൻസ് സംസ്ഥാന കൺവീനർ സരള സുരേഷ് ജോ:കൺവീനർ അമ്പിളി സജീവ് ബാലസംഘം കോഡിനേറ്റർ കെ. എസ്. ഗിരീഷ് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News