Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂൾ സമുദ്രതീര ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

24 Sep 2024 17:55 IST

- MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൻറെ ആഭിമുഖ്യത്തിൽ സമുദ്രതീര ശുചീകരണ യജ്ഞം ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ വെച്ച് സംഘടിപ്പിച്ചു.സ്കൂൾ പ്രിൻസിപ്പൽ പ്രിയ മധു പരിപാടി ഉദ്ഘാടനം ചെയ്തു.കടപ്പുറത്ത് അടിഞ്ഞുകൂടിയ മാലിന്യങ്ങൾ വൃത്തിയാക്കിയതിന് ശേഷം കടലിനെ മാതാവായി കണ്ട് കടൽപൂജയും നടത്തി.യജ്ഞത്തിന് വിദ്യാലയ സെക്രട്ടറി ടി.വി.വിശ്വനാഥൻ നേതൃത്വം നൽകി.കോഡിനേറ്റർ ധന്യ ജയറാം,ക്ഷേമസമിതി അംഗങ്ങൾ,മാതൃസമിതി അംഗങ്ങൾ,വിദ്യാർത്ഥികൾ,അധ്യാപകർ എന്നിവ അടങ്ങുന്ന 65 അംഗ സംഘം പരിപാടിയിൽ പങ്കെടുത്തു.



Follow us on :

More in Related News