Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവേശനോൽസവവും പ്രതിഭാസംഗമവും നടത്തി

02 Jun 2025 17:00 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ മേപ്പയ്യൂരിൽ പ്രവേശനോത്സവം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു.പ്രശസ്ത ടി വി, സിനിമാ താരം സിറാജ് തുറയൂർ, നാടൻ പാട്ട് കലാകാരൻ ചൂട്ട് മോഹനൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. 


പ്രിൻസിപ്പൽ എം.സക്കീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് വി.പി.ബിജു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ. നിഷിദ് റിപ്പോർട്ട് അവതരിപ്പിച്ചു.

വിവിധ പരീക്ഷകളിലെ ഉന്നത വിജയികൾക്ക് മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി .രാജൻ,ഗ്രാമപഞ്ചായത്തംഗം പി.പ്രശാന്ത്,പി ടി എ വൈസ് പ്രസിഡൻ്റ് ഷബീർ ജന്നത്ത്, എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.ടി സി ഭാസ്കരൻ മെമ്മോറിയൽ എൻഡോവ്മെൻ്റ് ടി.സി.സബീഷ് ,നാഗത്ത് ശിവാനന്ദൻ വൈദ്യർ എൻ്റോവ്മെൻ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ എന്നിവർ ചങ്ങിൽ വിതരണം ചെയ്തു.  

എസ് എം സി ചെയർമാൻ വി.മുജീബ്, എം പി ടി എ ചെയർപേഴ്സൺ ലിജി അമ്പാളി, വിഎച്ച്എസ് സി പ്രിൻസിപ്പൽ ആർ.അർച്ചന, അഡീഷണൽ ഹെഡ്മാസ്റ്റർ കെ.എം.മുഹമ്മദ്, കൂവല ശ്രീധരൻ, എൻ.എം.

ദാമോദരൻ, പി.കെ.രാഘവൻ, കമ്മന അബ്ദുറഹ്മാൻ, കെ.ലോഹ്യ, ബാബു കൊളക്കണ്ടി, പ്രമോദ് നാരായണൻ വിളയാട്ടൂർ, മേലാട്ട് നാരായണൻ, എൻ.വി.നാരായണൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.സുധീഷ് കുമാർ നന്ദി പറഞ്ഞു.

Follow us on :

Tags:

More in Related News