Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വ്യാസവിദ്യാനികേതനിൽ വിസ്മയക്കാഴ്ചകളൊരുക്കി ഐ.എസ്.ആർ.ഒ . 'സ്പേസ് ഓൺ വീൽസ് ' എക്സിബിഷൻ

18 Dec 2024 16:29 IST

WILSON MECHERY

Share News :


ചാലക്കുടി: വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ 'സ്പേസ് ഓൺ വീൽസ് ' എക്സിബിഷൻ നടന്നു. ഡോ. വിക്രം സാരാഭായിയുടെ 100-ാം ജന്മവാർഷികത്തോടനുബന്ധിച്ച് വിജ്ഞാൻ ഭാരതിയുമായി ചേർന്ന് ഐ.എസ്.ആർ.ഒ. നടത്തുന്ന 'സ്പേസ് ഓൺ വീൽസ് ' എന്ന ശാസ്ത്ര എക്സിബിഷൻ ചാലക്കുടി എം.എൽ.എ. സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. ജഗദ്ഗുരു ട്രസ്റ്റ് ചെയർമാൻ ജി. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. മണ്ണുത്തി വെറ്റിനറി കോളേജ് പ്രഫസറും വിജ്ഞാൻ ഭാരതി സ്റ്റേറ്റ് കമ്മിറ്റി മെമ്പറുമായ ഡോ. സി.എൻ. ദിനേഷ് പരിപാടിയുടെ വിശദീകരണം നടത്തി. വിജ്ഞാൻ ഭാരതി ഡിസ്ട്രിക്റ്റ് കോഡിനേറ്റർ ഗോവിന്ദ്, സ്കൂൾ മാനേജർ യു. പ്രഭാകരൻ, ജഗദ്ഗുരു ട്രസ്റ്റ് ട്രഷററും ഭാരതീയ വിദ്യാനികേതൻ സ്റ്റേറ്റ് എക്സിക്യൂട്ടിവ് മെമ്പറുമായ ടി.എൻ. രാമൻ, ജഗദ്ഗുരുട്രസ്റ്റ് സെക്രട്ടറി കെ.പി. ഹരിദാസ്, ക്ഷേമ സമിതി പ്രസിഡൻ്റ് എ.കെ.ഗംഗാധരൻ, വിജ്ഞാൻ ഭാരതി മെമ്പർ ശ്രീജ ഗോപകുമാർ എന്നിവർ ആശംസ പറഞ്ഞു. SLV മുതൽ LVM 3 വരെയുള്ള ഭാരതത്തിൻ്റെ ലോഞ്ച് വെഹിക്കിൾസും ഉപഗ്രഹങ്ങളും അതിൻ്റെ പ്രയോജനങ്ങളും കുട്ടികൾക്ക് എളുപ്പം മനസ്സിലാകുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. 'സ്പേസ് ഓൺ വീൽസ് ' എന്ന പേരിൽ ബസ്സിനുള്ളിലാണ് എക്സിബിഷൻ ഒരുക്കിയിരിക്കുന്നത്.വ്യാസവിദ്യാനികേതനിൽ സ്പേസ് ഓൺ വീൽസിൻ്റെ വാഹനം എത്തിയതോടെ എഴുനൂറോളം വിദ്യാർത്ഥികളാണ് ആകാംക്ഷയോടെ പ്രദർശനത്തിന് എത്തിയത്. സ്കൂൾ പ്രിൻസിപ്പൽ പി.ജി. ദിലീപ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ ബിന്ദു. പി.പി. നന്ദിയും രേഖപ്പെടുത്തി.

Follow us on :

More in Related News