Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 May 2024 19:45 IST
Share News :
ചാവക്കാട്:അസോസിയേഷൻ ഓഫ് സമസ്ത മൈനോരിറ്റി ഇന്സ്ടിട്യൂഷൻ നൽകുന്ന സംസ്ഥാനത്തെ മികച്ച സ്കൂളുകളിൽ ഒന്നായി എ ഗ്രൈടോടെ എംഐസി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.കോഴിക്കോട് വെച്ച് നടന്ന ചടങ്ങിൽ അസ്മി ചെയർമാൻ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അവാർഡ് കൈമാറി.സ്കൂൾ മാനേജർ ആർ.വി.അഹ്മദ് കബീർ ഫൈസി,പ്രിൻസിപ്പാൾ മുഹമ്മദ് മഅറൂഫ് വാഫി എന്നിവർ ചേർന്ന് അവർഡ് സ്വീകരിച്ചു.ഭൗതിക വിദ്യാഭ്യാസത്തോടെപ്പം ചെറിയ മക്കളിൽ ചെറു പ്രായത്തിൽ തന്നെ മാനുഷിക മതമൂല്യങ്ങൾ വളർത്തിയെടുക്കാൻ സാധ്യകുന്ന രീതിയിലുള്ള അസ്മി സിലബസാണ് എംഐസി പിന്തുടരുന്നത്.കെജി മുതൽ ഹയർ സെക്കണ്ടറിതലം വരെ വളരെ മികച്ച രീതിയിലുള്ള മത ഭൗതിക സമന്വയ വിദ്യാഭ്യാസ രീതി സ്വീകരിച്ച് വരുന്ന ജില്ലയിലെ ഏറ്റവും മികച്ച സിബിഎസ്ഇ സ്കൂളുകളിൽ ഒന്നാണ് എംഐസി സ്കൂൾ അകലാട്.
എംഐസിയുടെ വളർച്ചയിലും ഉയർച്ചയിലും നാളിത് വരെ സമൂഹം അർപ്പിച്ച വിശ്വാസം സംരക്ഷിച്ച് സ്ഥാപനം കൂടുതൽ മികവോടെ ഇനിയും മുന്നോട്ട് പോകുമെന്നും പരിപൂർണ്ണ സഹകരണം വേണമെന്നും മാനേജർ പറഞ്ഞു.സ്ഥാപനത്തിന്റെ യശസ്സുയർത്താൻ ഉതകുന്ന രീതിയിൽ ക്വാളിറ്റി വിദ്യഭ്യാസം വിദ്യാർത്ഥികൾക്ക് നൽകാൻ സാധ്യമായതിന്റെ അംഗീകാരമാണിതെന്നും കൂടുതൽ അപ്ഡേഷനോടെ മുന്നോട്ട് പോകുമെന്നും പ്രിൻസിപ്പാൾ മഅറൂഫ് വാഫി പറഞ്ഞു.മാനേജ്മെന്റിന്റെ പൂർണ്ണ സഹകരണവും അദ്ധ്യാപികമാരുടെ ആത്മാർത്ഥതയുമാണ് സ്ഥാപനത്തിന്റെ മികവെന്നും അദ്ദേഹം പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.