Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jul 2024 17:57 IST
Share News :
ആളൂര്‍: ശമ്പളം കൃത്യസമയത്ത് വിതരണം ചെയ്യുക, പി.എഫ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ്, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങള്‍ കുടിശിക തീര്‍ത്ത് അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഐ.എച്ച് .ആര്.ഡി ജീവനക്കാര്‍ ഉപവാസസമരം നടത്തി . സംസ്ഥാനവ്യാപകമായി ഐ.എച്.ആര്.ഡിക്കു കീഴിലെ എന്‍ജിനീയറിങ് കോളജുകള്‍, അപ്ളൈഡ് സയന്‍സ്, പോളിടെക്നിക് കോളജുകള്‍, സ്കൂളുകള്‍ എന്നിവിടങ്ങളില്‍ നടന്ന സമരത്തിന്റെ ഭാഗമായാണ് കല്ലേറ്റുങ്കര കെ.കരുണാകരന് മെമ്മോറിയല്‍ പോളിടെക്നിക് കോളജിനു മുന്നില്‍ ജീവനക്കാര്‍ ഉപവാസസമരം സംഘടിപ്പിച്ചത്. കേരള എന്‍.ജി.ഒ യൂനിയന്‍ ജില്ല പ്രസിഡന്റ് പി.ബി. ഹരിലാല്‍ ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് യൂണിയന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം രമ്യ , തൃശൂര്‍ മേഖല സെക്രട്ടറി പി.എ. സാബു, ബിന്ദു തോമസ്, അനില്‍കുമാര്‍ , സുധ , ഉല്‍സാഹ് എന്നിവര്‍ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.