Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇഎംഇഎ ഹയർ സെക്കൻഡറി സ്‌കൂൾ പുരസ്‌കാരം ഏറ്റുവാങ്ങി

29 May 2024 21:59 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : കൊണ്ടോട്ടി ഉപജില്ലയിലെ മികച്ച ഇന്നവേറ്റീവ് സ്‌കൂൾ ആയി

ഇഎംഇഎ ഹയർ സെക്കൻഡറി സ്‌കൂളിനെ

തിരഞ്ഞെടുത്തു .

കഴിഞ്ഞ അധ്യയന വർഷത്തിൽ സ്‌കൂളുകളിൽ നടത്തിയ പുതുമയാർന്ന അക്കാദമിക് അനുബന്ധ പ്രവർത്തനങ്ങളെ അടിസ്‌ഥാനമാക്കിയാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്.

'ഉണർവ്വ്' പദ്ധതിക്ക് കീഴിൽ നടപ്പിലാക്കിയ

അക്ഷരക്കൂട്ട്,പടവുകൾ, ഒപ്പരം,അഴകോടെ

സ്കൂൾ തുടങ്ങിയ 33 ഇന പ്രവർത്തനങ്ങൾ പിന്നോക്ക വിദ്യാർത്ഥികൾ ക്കിടയിൽ നടപ്പിലാക്കിയ മാതൃകയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്.


ഉപജില്ലയിലെ എൽപി, യുപി, 'എച്ച്എസ് സ്‌കൂളുകൾക്ക് ഒരുമിച്ചായിരുന്നു മത്സരം. പദ്ധതികൾ സ്കൂൾ തലത്തിൽ നേരിട്ടു വന്നും,അവതരണ മികവും ഉൾക്കൊള്ളുന്നതരത്തിലായിരുന്നു തിരഞ്ഞെടുപ്പ് രീതി.

മൊറയൂർ ബി ആർസിയിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ മനോജ് കുമാർ,കൊണ്ടോട്ടി എ.ഇ.ഒ ഷൈനി ,ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ ജൈസല എന്നിവരിൽ നിന്ന് സ്കൂൾ ഹെഡ്മാസ്റ്റർ പി. ടി.ഇസ്മായിൽ മാസ്റ്ററും,പദ്ധതി കോ ഓർഡിനേറ്റർ കെ.എം.ഇസ്മായിൽ,സ്പെഷ്യൽ ടീച്ചർ റാഷിദ് പഴേരി എന്നിവരും ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

Follow us on :

More in Related News