Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹൃദയ കോളജില്‍ പ്രതിഭാസംഗമം സംഘടിപ്പിച്ചു

08 Feb 2025 21:33 IST

ENLIGHT REPORTER KODAKARA

Share News :



കൊടകര : സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പ്രതിഭാസംഗമം നടത്തി. പിന്നണിഗായകനും ഫ്‌ലവേഴ്‌സ് ടി വി ടോപ് ടെന്‍ ഫൈനലിസ്റ്റുമായ മാസ്റ്റര്‍ ശ്രീഹരി ഉദ്ഘാടനം ചെയ്തു. സി ബി എസ് ഇ, ഐ സി എസ് ഇ, സ്‌റ്റേറ്റ് കലോത്സവങ്ങളില്‍ എ ഗ്രേഡ് നേടിയ തൃശ്ശൂര്‍ ജില്ലയിലെ അഞ്ഞൂറോളം വിദ്യാര്‍ഥികളാണ് പ്രതിഭാ സംഗമത്തില്‍ പങ്കെടുത്തത്. ഇരിഞ്ഞാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി.  ടി.ജെ സനീഷ് കുമാര്‍ എംഎല്‍ എ പ്രതിഭകള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. തുടര്‍ന്ന് മനോജ് കമ്മത്തിന്റെ മോട്ടിവേഷണല്‍ സ്പീച്ചും സഹൃദയ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കലാ വിരുന്നും അരങ്ങേറി . സഹൃദയ കോളജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടന്‍, പ്രിന്‍സിപ്പല്‍ ഡോ. കെ.എല്‍.ജോയ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ. കരുണ , ഫിനാന്‍സ് ഓഫീസര്‍ ഫാ. സിബിന്‍ വാഴപ്പിള്ളി, സഹൃദയ കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് വിഭാഗം ഡീന്‍ പ്രഫ. വി.ജെ.തോമസ് , ചെന്ത്രാപ്പിന്നി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീജിഷ് കെ. പൊയ്യാറ ,സഹൃദയ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ മെറിന്‍ ബേബി എന്നിവര്‍ പ്രസംഗിച്ചു


Follow us on :

More in Related News