Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Nov 2025 18:38 IST
Share News :
കോഴിക്കോട് വെള്ളിമാട്കുന്ന്ജെ.ഡി.ടി. ഇസ്ലാം കോളേജ് ഓഫ് ആർട്ട്സ് ആന്‍ഡ് സയന്‍സില്‍ ആരംഭിച്ച ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ കോഴിക്കോട് സോണല്‍ കലോത്സവം പ്രമുഖ സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജെ.ഡി.ടി ഇസ്ലാം കോളേജ് ഓഫ് ആർട്സ് ആന്‍ഡ് സയന്‍സ് പ്രിന്‍സിപ്പാള്‍ ഡോ.ടി.കെ മഖ്ബൂല്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ.സി.ഉദയകല, എ.ബാലകൃഷ്ണന്‍, മുന്‍ സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. വിജയകുമാർ, ജെ.ഡി.ടി. അഡ്മിനിസ്ട്രേറ്ററ്റീവ് ഓഫീസർ കെ.കെ.ഹമീദ്, ഫറോക്ക് കോളേജ് എല്‍.എസ്.സി. കോ ഓർഡിനേറ്റർ ഡോ.ഉബൈദ് എന്നിവർ ആശംസകള്‍ നേർന്നു. എസ്.ജി.ഒ.യു കോഴിക്കോട് റീജിയണല്‍ ഡയറക്ടർ പ്രദീപ്കുമാർ കെ. സ്വാഗതവും, ജെ.ഡി.ടി. ഇസ്ലാം കോളേജ് എല്‍.എസ്.സി. കോ ഓർഡിനേറ്റർ രമേശ് എന്‍ നന്ദിയും പറഞ്ഞു.
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പത്ത് പ്രാദേശിക പഠന സഹായ കേന്ദ്രങ്ങളിലെ പഠിതാക്കളുടെ വ്യക്തിഗത ഇനങ്ങളില്‍ ഉള്ള കലാമത്സരങ്ങളാണ് മേഖലാ കലോത്സവത്തില്‍ അരങ്ങേറുന്നത്. സ്റ്റേജ് ഇതര മത്സരങ്ങളായ വിവിധ ഭാഷാ രചനാ മത്സരങ്ങള്‍, പെയ്ന്‍റിംഗ്, കാർട്ടൂണ്‍, കൊളാഷ്, സ്പോട്ട് ഫോട്ടോഗ്രഫി, ക്ലേ മോഡലിംഗ്, വിവിധ ആലാപന മത്സരങ്ങള്‍, കഥാ പ്രസംഗം, മിമിക്രി, മോണോ ആക്ട്, വിവിധ ഭാഷകളിലെ പ്രസംഗ മത്സരങ്ങള്‍ എന്നിവയാണ് ആദ്യ ദിനം പത്ത് സ്റ്റേജുകളിലായി നടന്നത്.
വിവിധ നൃത്ത ഇനങ്ങളിലെ മത്സരം, ക്ലാസിക്കല്‍ സംഗീത മത്സരങ്ങള്‍ എന്നിവയും സമാപന സമ്മേളനവും ഞായറാഴ്ച നടക്കും.
Follow us on :
More in Related News
Please select your location.